ബെയ്ജിംഗ്: ചൈനയിലെ ഖനിയിലുണ്ടായ തീപിടുത്തത്തിൽ 11 പേർ വെന്ത് മരിച്ചു. വടക്ക് കിഴക്കൻ ചൈനയിലെ ലിയോനിങ് പ്രവിശ്യയിലെ ബെൻക്സി പ്രദേശത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന ഖനിയിലാണ് അപകടം നടന്നത്.
അപകടത്തിൽപ്പെട്ടവരെ സൈന്യവും ഫയർ ഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. ഇനിയും ആളുകൾ ഖനിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് അധികൃതർ സംശയിക്കുന്നത്. 2004ല്‍ ഈ ഖനി അടച്ചുപൂട്ടിയിരുന്നെങ്കിലും അധികൃതര്‍ അറിയാതെ ഖനിയുടമ ഇത് തുറന്നുപ്രവര്‍ത്തിപ്പിക്കുകയായിരുന്നു.
















