വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികരുടെ സാന്നിദ്ധ്യം നിലവിലുള്ളതുപോലെ തുടരുമെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ വ്യക്തമാക്കി.
ഭീകരവിരുദ്ധ പോരാട്ടങ്ങളും അഫ്ഗാന്‍ പോലീസിനെ പരിശീലിപ്പിക്കലും തുടരും. ഇപ്പോള്‍ 8400 യുഎസ് സൈനികരാണ് അഫ്ഗാനിലുള്ളത്. തന്റെ ഭരണകലാവധി തീരുന്നതുവരെ ഈ സ്ഥിതിക്ക് മാറ്റമുണ്ടാവില്ലെന്നും ഒബാമ പറഞ്ഞു.
















