ന്യൂദല്‍ഹി: നാസയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. നാസ 2009ല്‍ വിക്ഷേപിച്ച കെപ്ലര്‍ എന്ന ബഹിരാകാശ പേടകത്തിന്റെ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്ന അക്കൗണ്ടാണ് ഹാക്കു ചെയ്യപ്പെട്ടത്.
അക്കൗണ്ടിന്റെ പേരുമാറ്റുകയും അക്കൗണ്ടിലെ മുഖചിത്രം മാറ്റി ഒരു യുവതിയുടെ ചിത്രം പോസ്റ്റ് ചെയ്യുകയും അക്കൗണ്ടിലേക്ക് നിരവധി അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. നാസ കെപ്ലര്‍ ആന്റ് കെ2 എന്ന പേര് മാറ്റി ആര് ഫോര്‍ ഡൈ ടു ഒഇസഡ് എന്ന പേരാണ് അക്കൗണ്ടിന് ഹാക്കര്‍മാര്‍ നല്‍കിയത്.
റെഡി ഫോര്‍ യാ.. എന്ന തലക്കെട്ടോടുകൂടി അശ്ലീല ചിത്രങ്ങളും വീഡിയോ ലിങ്കുകളും ഈ അക്കൗണ്ടിലേക്ക് ട്വീറ്റ് ചെയ്യുകയും ചെയ്തു. നാസയുടെ അക്കൗണ്ട് പിന്നീട് പുനഃസ്ഥാപിച്ചു. നക്ഷത്രങ്ങളെ ചുറ്റിത്തിരിയുന്ന ഭൂമിയെപ്പോലുള്ള മറ്റു ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായി നാസ തയ്യാറാക്കിയ ബഹിരാകാശ ദൗത്യമാണ് കെപ്ലര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: