Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാരകരോഗങ്ങള്‍ മടങ്ങിവരുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 08:42 pm IST
in Vicharam

ആരോഗ്യ കേരളം ഇന്ന് അനാരോഗ്യ കേരളമായത് ശുചിത്വത്തിന് കേള്‍വികേട്ട മലയാളികള്‍ ശുചിത്വമില്ലായ്‌മയുടെ പ്രയോക്താക്കളായി മാറിയതോടെയാണ്. കേരളത്തില്‍ വരുന്ന വിദേശ സഞ്ചാരികള്‍ പോലും പ്രകീര്‍ത്തിച്ചിരുന്നത് മലയാളിയുടെ രണ്ടുനേരമുള്ള സ്‌നാനവും വൃത്തിയുള്ള വസ്ത്രധാരണവും വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നതുമൊക്കെയായിരുന്നു. അതെല്ലാം ഇന്ന് പഴങ്കഥ.

ഇന്ന് കേരളം മാലിന്യ കൂമ്പാരമാവുകയും കൊതുകുകളുടെ പ്രജനന കേന്ദ്രമായിത്തീരുകയും ചെയ്തതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് നമുക്ക് ഒഴിഞ്ഞുമാറാനാകില്ല. മാലിന്യങ്ങള്‍-കക്കൂസ് മാലിന്യം ഉള്‍പ്പെടെ പുഴകളില്‍ പോലും തള്ളുന്ന അധമസംസ്‌കാരമാണ് ഇന്ന് മലയാളികള്‍ കാഴ്ചവെക്കുന്നത്. റോഡ് വക്കിലും കനാലുകളിലും ഓടകളിലുമെല്ലാം മാലിന്യം നിക്ഷേപിക്കുമ്പോള്‍ ഒഴുക്ക് തടഞ്ഞ്, വെള്ളം കെട്ടിക്കിടന്ന് അവിടെ കൊതുകുകള്‍ വളരുമെന്നും രോഗങ്ങള്‍ വ്യാപിക്കുമെന്നും അഭ്യസ്തവിദ്യരെന്നുദ്‌ഘോഷിക്കുന്ന മലയാളിയ്‌ക്കറിയാതിരിക്കുമോ? ശാരീരിക ശുചിത്വംപോലെതന്നെ അത്യന്താപേക്ഷിതമാണ് പരിസരശുചിത്വവും. ഇന്ന് കേരളം ഡെങ്കിപ്പനിയുടെയും ഡിഫ്തീരിയയുടെയും വിഹാരരംഗമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍ 100 ഡിഫ്തീരിയ കേസുകളാണ് കണ്ടുപിടിക്കപ്പെട്ടത്.

കോഴിക്കോട് ജില്ലയില്‍ വ്യാപകമാകുന്ന ഡിഫ്തീരിയ നിയന്ത്രിക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അടിയന്തര യോഗം ചേര്‍ന്ന് ജില്ലയില്‍ വ്യാപക ബോധവല്‍ക്കരണം നടത്താനും സൗജന്യമായി പ്രതിരോധ മരുന്ന് വിതരണത്തിനും സംവിധാനങ്ങള്‍ ഒരുക്കാനും തീരുമാനമെടുത്തിരിക്കുകയാണ്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

പക്ഷെ ഇന്ന് കേരളത്തില്‍ പ്രതിരോധ കുത്തിവെയ്‌പ്പ് നടത്തുന്നതിനെതിരെയും എതിര്‍പ്പ് ഉയരുന്നുണ്ടത്രെ. ഡിഫ്തീരിയയ്‌ക്ക് രോഗ പ്രതിരോധ കുത്തിവെയ്‌പ്പ് എടുക്കാതിരുന്നതിനാലാണ് രോഗം ഈ രീതിയില്‍ വ്യാപിക്കുന്നത്. ജലത്തില്‍ കൂടിയുള്ള രോഗങ്ങളും ഇവിടെ പടരുന്നുണ്ട്. ഇതിന്റെ പ്രധാന കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത് ശുചിത്വമില്ലായ്‌മയാണ്. ചിക്കന്‍ഗുനിയ, ഡെങ്കി, മലേറിയ മുതലായ രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകള്‍ പെരുകുന്നത് മാലിന്യ കൂമ്പാരങ്ങളിലാണ്.

കോഴിക്കോട് ഇപ്പോള്‍ ഡിഫ്തീരിയ വ്യാപകമാകുന്നതിന്റെ കാരണങ്ങള്‍ പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ഒരു ഇഎന്‍ടി സ്‌പെഷ്യലിസ്റ്റുള്‍പ്പെടെ 23 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സ തേടി. കോഴിക്കോട്ടുനിന്നും സമീപ ജില്ലകളില്‍നിന്നും ഡിഫ്തീരിയ ബാധിച്ചവരില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. ചുമ, പനി എന്നിവ ബാധിച്ചാല്‍ തൊണ്ടയില്‍ കാണുന്ന വെളുത്ത പാടാണ് ഡിഫ്തീരിയയുടെ രോഗലക്ഷണം. ഈ രോഗം പടരാതിരിക്കാനുള്ള ഏകമാര്‍ഗം പ്രതിരോധ കുത്തിവെപ്പാണ്.

രോഗിയുടെ വീടിന് സമീപത്തെ 100 വീട്ടുകാരെയും പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് വിദഗ്‌ദ്ധ സമിതി നിര്‍ദ്ദേശിക്കുന്നു. ഡെങ്കി വളരെ ഗുരുതരമായ ട്രോപ്പിക്കല്‍ രോഗമാണ്, മലേറിയ പോലെ. ലോകത്ത് ഡിഫ്തീരിയ, ഡെങ്കി മുതലായ രോഗങ്ങള്‍ പടരുന്ന ഏഴു രാജ്യങ്ങളിലൊന്നാണ് ഭാരതം. ഡിഫ്തീരിയയും ഡെങ്കിയും ഇവിടെ വ്യാപകമാക്കുന്നത് കൊതുകുകളാണെന്നറിഞ്ഞിട്ടും ഇതിനെതിരെ എന്തുകൊണ്ട് രോഗപ്രതിരോധ കുത്തിവയ്‌പ്പ് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല?

നേരത്തെ പ്രതിരോധ കുത്തിവെയ്‌പ്പ് എടുത്തിട്ടുണ്ടെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ പിന്നെയും ഈ കുത്തിവെപ്പ് എടുക്കേണ്ടത് ഡിഫ്തീരിയയും ഡെങ്കിയും തടയാന്‍ ആവശ്യമാണ്. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള മുഴുവന്‍പേര്‍ക്കും പ്രതിരോധ മരുന്ന് നല്‍കാനുള്ള നീക്കമാണ്. ഡെങ്കിപ്പനി പോലെ കേരളത്തില്‍നിന്നും അപ്രത്യക്ഷമായ രോഗങ്ങള്‍ പോലും ഇപ്പോള്‍ ഇവിടെ പുനര്‍ജനിക്കുന്നത് ജനങ്ങളുടെ പരിസരശുചിത്വത്തെപ്പറ്റിയുള്ള അവബോധമില്ലായ്‌മയോ അവഗണനയോ മൂലമാണ് എന്ന് നാം തിരിച്ചറിയേണ്ട ഘട്ടം ആഗതമായിരിക്കുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് ഈ ഡിഫ്തീരിയയും ഡെങ്കിപ്പനിയും.

നേരത്തെ കോതമംഗലത്ത് നിന്ന് മലമ്പനി റിപ്പോര്‍ട്ട് ചെയ്തതും ഇതേ അവഗണന മൂലമാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ അഭിരമിച്ച്, സ്വന്തം കുടുംബ ബാധ്യതകള്‍ പോലും മറന്ന് സ്വയം സൃഷ്ടിച്ചെടുത്ത മായിക ലോകത്ത് വിഹരിക്കുന്നവരായി ഇന്ന് മലയാളി മാറിയപ്പോള്‍ അപ്രത്യക്ഷമായിയെന്ന് കരുതിയിരുന്ന മാരകമായ രോഗങ്ങള്‍ പുനര്‍ജനിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

പുതിയ വാര്‍ത്തകള്‍

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.