ലിയോണ്‍: യൂറോ കപ്പ് ഫുട്ബോളില്‍ വെയ്‌ല്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ഫൈനലില്‍ കടന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവിലാണ് പോര്‍ച്ചുഗല്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരമെന്ന റെക്കോഡിനൊപ്പമെത്താനും റൊണാള്‍ഡോക്കായി.
ആദ്യ പകുതിയില്‍ ഇരു ടീമും സാമാന്യം നന്നായി മുന്നേറിയെങ്കിലും വല കുലുക്കാന്‍ ഇരു ടീമുകള്‍ക്കുമായില്ല. രണ്ടാം പകുതി അഞ്ച് മിനിട്ട് പിന്നിട്ടപ്പോഴേക്കും റൊണാള്‍ഡോ ടീമിനെ മുന്നിലെത്തിച്ചു. യൂറോ കപ്പിലെ റൊണാള്‍ഡോയുടെ ഒമ്പതാം ഗോള്‍. മൂന്ന് മിനിറ്റിന് ശേഷം രണ്ടാം ഗോള്‍. റൊണാള്‍ഡോയുടെ ക്രോസ് നാനി വലയിലാക്കി.
രണ്ടാം ഗോളും വീണതോടെ വെയ്‌സല്‍സ് നിരാശയിലായി. ടൂര്‍ണമെന്റിലാദ്യമായി 90 മിനിറ്റ് മത്സരത്തിനൊടുവില്‍ പോര്‍ച്ചുഗല്‍ വിജയിച്ചു. ലോക ഫുട്‌ബോളിലെ രണ്ട് സൂപ്പർ താരങ്ങൾ മുഖാമുഖം വരുന്ന മത്സരമെന്ന പ്രത്യേകതയും ഈ കളിക്കുണ്ടായിരുന്നു. റയൽ മാഡ്രിഡിലെ കൂട്ടുകാരായ പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയും വെയ്ൽസിന്റെ ഗരെത്ത് ബെയ്‌ലും.
















