വാഷിംഗ്ടണ്‍: ഹില്ലരി ക്ലിന്റണു ബാറ്റണ്‍ കൈമാറാന്‍ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. നോര്‍ത്ത് കരോളിനയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയിലാണ് ഒബാമ ഹില്ലരിയെ പുകഴ്‌ത്തി സംസാരിച്ചത്.
താന്‍ ഹില്ലരിക്കു പദവി കൈമാറാന്‍ തയാറാണ്, ഹില്ലരി തന്നെ ആ പദവിയിലേക്കു എത്തുമെന്നാണ് തന്റെ വിശ്വാസം. അവര്‍ പ്രസിഡന്റ് പദവിയിലെത്തിയാല്‍ രാജ്യത്തിന്റെ പ്രശസ്തി വര്‍ധിക്കുകയും, മറ്റു രാജ്യങ്ങള്‍ക്കു മുന്നില്‍ യുഎസ് ബഹുമാനിക്കപ്പെടുകയും ചെയ്യുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
















