ഇസ്താംബുള്‍: തുര്‍ക്കിയിലെ ഇസ്താംബുള്‍ വിമാനത്താവളത്തില്‍ നിന്നും രണ്ട് ഐഎസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇസ്താംബുള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണം നടന്ന് ഒരാഴ്ച തികയും മുൻപേയാണ് ഇതേ വിമാനത്താവളത്തില്‍നിന്നു രണ്ടു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കിര്‍ഗിസ്ഥാന്‍ സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നതെന്നു ദോഗന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായവരില്‍നിന്നു രാത്രിയിലും ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്ന ദൂരദര്ശനികള്, സൈനികരുടേതിനു സമാനമായ വസ്ത്രങ്ങള്‍, സ്യൂട്ട്കെയ്സുകള്‍ ഇതിനു പുറമെ പാസ്പോര്‍ട്ടും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: