പാരീസ്: ഫ്രഞ്ച് യുവതാരം നംപാല്‍സ് മെന്‍ഡി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍സ് ക്ലബായ ലീസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറി.
ഫ്രഞ്ച് ക്ലബ് നൈസില്‍ നിന്നാണ് മിഡ്ഫീല്‍ഡറായ മെന്‍ഡി ലീസ്റ്റര്‍ സിറ്റിയില്‍ എത്തുന്നത്. ലീസ്റ്ററുമായി നാലു വര്‍ഷത്തെ കരാറിലാണ് ഒപ്പുവയ്ച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ നൈസ് ടീമിനായി പുറത്തെടുന്ന മികച്ച പ്രകടനമാണ് 24 കാരനായ മെന്‍ഡിയെ ലീസ്റ്ററില്‍ എത്തിച്ചത്.
കഴിഞ്ഞ സീസണില്‍ മെന്‍ഡിയുടെ മികവില്‍ നൈസ് നാലാം സ്ഥാനത്ത് എത്തിയിരുന്നു. നൈസിനായി 110 മത്സരങ്ങള്‍ കളിച്ച മെന്‍ഡി മൂന്നു ഗോളുകള്‍ നേടിയിട്ടുണ്ട്.
















