തായിഫ്: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ യാത്ര ചെയ്ത സ്വകാര്യ ബസ് മറിഞ്ഞ് 10 പേർ കൊല്ലപ്പെട്ടു. ഭാരതീയർ ഉൾപ്പെടെ 35 പേർക്കോളം ഗുരുതരമായി പരിക്കേറ്റു.
ഉംറ കഴിഞ്ഞ് തിരിച്ച് റിയാദിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. അപകടത്തിൽപ്പെട്ടവരെ തായിഫ് കിംഗ് അബ്ദുൽ അസീസ്, കിംഗ് ഫൈസൽ തുടങ്ങിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ യാത്ര ചെയ്തവരിൽ ഭൂരിഭാഗവും അറബ് വംശജരാണ്. അപകടത്തിൽ മലയാളികൾ ഉൾപ്പെട്ടതായി അറിയാൻ സാധിച്ചിട്ടില്ല.
















