ലണ്ടന്‍: അമേരിക്കയുടെ ജന്മദിനമായ ഈ മാസം നാലിന് അമേരിക്കയിലെ കെന്നഡി വിമാനത്താവളത്തിലും ലോസാഞ്ചലസിലും ബ്രിട്ടനിലെ ഹീത്രോ വിമാനത്താവളത്തിലും വന്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുമെന്ന് ഐഎസ് ഭീഷണി. സെപ്തംബര്‍ ആക്രമണത്തിന്റെ മാതൃകയില്‍ വിമാനം തട്ടിയെടുത്താകും ആക്രമണമെന്നും ട്വിറ്ററില്‍ അയച്ച ഭീഷണിയില്‍ പറയുന്നു.
ഹീത്രോയില്‍ നിന്ന് അമേരിക്കയിലേക്കുള്ള വിമാനത്തിലാകും ആക്രമണം. ഈ വിമാനങ്ങളിലാകും ബോംബ് വയ്‌ക്കുകയെന്നാണ് ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ക്കും വിമാനങ്ങള്‍ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭീകരരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഇന്റലിജന്‍സ് സംഘമാണ് ഭീഷണി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ ഈസ്താംബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു.
















