സിറിയ: ധാക്കയിലെ ആക്രമണത്തിനു ശേഷം ഐഎസ് ഭീകരർ യുഎസിലെയും ബ്രിട്ടനിലെയും പ്രധാനപ്പെട്ട വിമാനത്താവളങ്ങൾ തകർക്കാൻ പദ്ധതിയിടുന്നു. ഐഎസിന്റെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അമേരിക്കയിലെ ‘ജോൺ എഫ് കെന്നഡിയും’ ലണ്ടനിലെ ‘ഹീറ്റ്‌ത്രോ’ വിമാനത്താവളവുമാണ് ഭീകരർ ലക്ഷ്യമിടുന്നത്. വിമാനമാർഗം ഇരു വിമാനത്താവളങ്ങളിലും സ്ഫോടനം നടത്താനാണ് പദ്ധതി. ഇതിനായി വിമാനത്താവളങ്ങളിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്നും ഭീകരർ ട്വിറ്ററിൽ കുറിച്ചു.
തുർക്കിയിലെ ഇസ്താംബുൾ വിമാനത്താവളത്തിൽ 41 പേർ കൊല്ലപ്പെടാനിടയുണ്ടായ ചാവേറാക്രമണത്തിനു തൊട്ടു പിന്നാലെയാണ് ഐഎസ് അടുത്ത പദ്ധതി മെനയുന്നത്.
















