ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ടീം ഡയറക്ടറുമായ രവിശാസ്ത്രി ഐസിസി അംഗത്വം രാജിവച്ചു. ഐസിസിയുടെ മാദ്ധ്യമ ഉപദേശകസ്ഥാനം ആറു വര്‍ഷത്തോളമായി വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ശാസ്ത്രിയെ ഒഴിവാക്കി അനില്‍ കുംബ്ലയെ മുഖ്യ കോച്ചായി ബിസിസിഐ തെരഞ്ഞടുത്തിരുന്നു. അനില്‍ കുംബ്ലയാണ് ഇപ്പോള്‍ ഐസിസി കമ്മറ്റിയുടെ ചെയര്‍മാന്‍. എന്നാല്‍ ഇക്കാരണങ്ങളല്ല രാജിക്ക് കാരണമെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
നേരത്തെ തന്നെ ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറുമായി രാജിക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നെന്നും അവര്‍ പറഞ്ഞു.
ജൂണ്‍ ആദ്യവാരം ലോര്‍ഡ്‌സില്‍ നടന്ന സമിതി യോഗത്തിലും ശാസ്ത്രി പങ്കെടുത്തിരുന്നില്ല.
















