തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന് ദീര്‍ഘവീക്ഷത്തോടെയുള്ള ദിശാബോധം നല്‍കിയ കരുത്തനായ നേതാവായിരുന്നു മുന്‍ മേയര്‍ എം.പി. പത്മനാഭനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എം.പി. പത്മനാഭന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന 16-ാം ചര്‍മവാര്‍ഷികാനുസ്മരണവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരത്തെ ഹരിതാഭമാക്കാനും മാലിന്യമുക്തമാക്കാനും സ്വീകാര്യമായ വിഷയം ഏറ്റെടുത്ത് സമൂഹത്തിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ നമുക്ക് പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്‌ച്ചവച്ച കോഴിക്കോട് നഗരസഭാ കൗണ്‍സിലറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പൊട്ടങ്ങാടി കിഷന്‍ചന്ദിനുള്ള അവാര്‍ഡ് അദ്ദേഹത്തിന്റെ ഭാര്യയ്‌ക്ക് നല്‍കി ആദരിച്ചു. കെ. മുരളീധരന്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ട്രസ്റ്റ് ചെയര്‍മാന്‍ സി.പി. ജോണ്‍, എ. സമ്പത്ത് എം.പി, ട്രസ്റ്റ് സെക്രട്ടറി എം.പി. സാജു എന്നിവര്‍ സംസാരിച്ചു.
















