Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പ്രവൃത്തി തുടങ്ങി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും കാരാപ്പുഴ പബ്ലിക് അക്വേറിയം യാഥാര്‍ഥ്യമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 09:01 pm IST
in Wayanad

 

കല്‍പ്പറ്റ : അലങ്കാര മത്സ്യയിനങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി വിഭാവനം ചെയ്ത പദ്ധതി പ്രവൃത്തി തുടങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായില്ല. കാരാപ്പുഴ പബ്ലിക് അക്വേറിയത്തിന്റെ പണികളാണ് മുടന്തുന്നത്. അക്വേറിയത്തിന്റെ ഭാഗമായി ചെറുതും വലുതുമടക്കം 32 സംഭരണികള്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഫിഷറീസ് വകുപ്പിനു കീഴിലുള്ള കേരള അക്വ വെന്‍ച്വര്‍ ഇന്റര്‍നാഷണല്‍ കമ്പനിക്കാണ് സംഭരണികള്‍ സ്ഥാപിക്കേണ്ട ചുമതല. 28 ലക്ഷം രൂപയാണ് ഈ പ്രവൃത്തിയുടെ അടങ്കല്‍. ഇതിന്റെ പത്ത് ശതമാനം 2015ല്‍ നല്‍കിയതാണ്.

കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയുടെ അവസാനകാലത്തായിരുന്നു കാരാപ്പുഴയില്‍ അക്വേറിയം നിര്‍മിക്കാനുള്ള തീരുമാനം. അന്നത്തെ ബത്തേരി എംഎല്‍എ പി.കൃഷ്ണപ്രസാദാണ് ഇക്കാര്യത്തില്‍ മുന്‍കൈയെടുത്തത്. കാരാപ്പുഴ അണക്കെട്ടിലേക്കുള്ള പ്രധാന കവാടത്തിനു ഒന്നര കിലോമീറ്റര്‍ അകലെ 3200 അടി ചതുരശ്ര വിസ്തൃതിലാണ് അക്വേറിയം ആസൂത്രണം ചെയ്തത്. 73.5 ലക്ഷം രൂപയായിരുന്നു അടങ്കല്‍. ഹാര്‍ബര്‍ എന്‍ജീനീയറിംഗ് വകുപ്പിനായിരുന്നു അക്വേറിയത്തിനായി കെട്ടിടം നിര്‍മിക്കുന്നതിനു ചുമതല. കിണര്‍, ചുറ്റുവേലി, ഗെയ്റ്റ് നിര്‍മാണം, വൈദ്യുതീകരണം, ജനറേറ്റര്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തെയാണ് ഏല്‍പ്പിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് കെട്ടിടനിര്‍മാണം ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയെങ്കിലും മന്ദഗതിയിലായിലായിരുന്നു നിര്‍മിതികേന്ദ്ര എറ്റെടുത്ത ജോലികളുടെ നീക്കം. 2016 മാര്‍ച്ചിലാണ് വൈദ്യുതീകരണം നടന്നത്. പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തിയാക്കിയ നിര്‍മിതി കേന്ദ്ര ഫൈനല്‍ ബില്‍ ഇനിയും സമര്‍പ്പിച്ചിട്ടില്ല.

സംഭരണികള്‍ സ്ഥാപിച്ച് അക്വേറിയം എപ്പോള്‍ കമ്മീഷന്‍ ചെയ്യുമെന്നതില്‍ ഫിഷറീസ് വകുപ്പിനു വ്യക്തതയില്ല. സംഭരണികള്‍ സ്ഥാപിക്കുന്നതിനായുള്ള ഇ-ടെന്‍ഡര്‍ നടപടികള്‍ നീണ്ടുപോകുകയാണ്. ജൂലൈയില്‍ ടെന്‍ഡര്‍ നടന്നാലേ ഓണത്തോടെ അക്വേറിയം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് ഫിഷറീസ് വകുപ്പ്.

വിനോദസഞ്ചാര വികസനത്തിനു ഉതകുമെന്ന അനുമാനത്തോടെയുമാണ് കാരാപ്പുഴയില്‍ പബ്ലിക് അക്വേറിയം നിര്‍മിക്കാന്‍ തീരുമാനിച്ചത്. കാരാപ്പുഴ അണയുടെ പ്രധാന കവാടത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് എളുപ്പം അക്വേറിയ വളപ്പില്‍ പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. സുരക്ഷാകാരണങ്ങളാല്‍ അണയുടെ സ്പില്‍വേയിലൂടെ സഞ്ചാരികളെ കടത്തിവിടുന്നില്ല. കാരാപ്പുഴ-അമ്പലവയല്‍ റോഡിലൂടെ യാത്രചെയ്തുവേണം സഞ്ചാരികള്‍ക്ക് അക്വേറിയ പരിസരത്ത് എത്താന്‍. അതിനാല്‍ത്തന്നെ ഭാവിയില്‍ ജില്ലയില പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറുമെന്ന് കരുതുന്ന കാരാപ്പുഴയില്‍ എത്തുന്ന സഞ്ചാരികളില്‍ ഭൂരിപക്ഷവും അക്വേറിയ സന്ദര്‍ശനം ഒഴിവാക്കാനാണ് സാധ്യതയും. അമ്പലവയല്‍-കാരാപ്പുഴ റോഡ് തകര്‍ന്ന് തരിപ്പണമായി കിടക്കുകയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

661 കോടി രൂപയുടെ സർക്കാർ ഫണ്ട് കുംഭകോണം : ആറ് സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് , എട്ട് ഹരിയാന വകുപ്പുകളിലെ ക്രമക്കേടുകൾ കണ്ടെത്തി

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

World

യുഎസിൽ പിസ്സ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.