അമ്പലപ്പുഴ: നിയന്ത്രണം വിട്ട പാഴ്‌സല്‍ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്. ഇടുക്കി വട്ടയാങ്കല്‍ വീട്ടില്‍ സുധീഷ് (29)നെയാണ് പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി 10.30യോടെ ദേശീയ പാതയില്‍ കളര്‍കോട് ബ്ലോക്ക് ഓഫീസിന് സമീപമായിരുന്നു അപകടം.
തിരുവനന്തപുരത്ത് പാഴ്‌സല്‍ ഇറക്കി തിരികെ പോകുകയായിരുന്ന ലോറി നിയന്ത്രണംതെറ്റി വൈദ്യുതി പോസ്റ്റിലും പിന്നീട് മരത്തിലും ഇടിച്ച് നില്‍ക്കുകയായിരുന്നു. പുന്നപ്ര എസ്‌ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ലോറിയില്‍ കുടുങ്ങിയ സുധീഷിനെ ആശുപത്രിയിലെത്തിയ്‌ക്കുകയായിരുന്നു.
















