ആലപ്പുഴ: പോള്ളേത്തൈ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ വിവിധ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബിന്റെ ബോധവത്കരണ ക്ലാസ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.തുടര്‍ന്ന് റാലിയും ഫഌഷ് മോബും സംഘടിപ്പിച്ചു. കെ.എസ്.ആര്‍.ടിസി ബസ് സ്റ്റാന്‍ഡിലും ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ മുമ്പിലും ഫഌഷ് മോബ് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത ്‌വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി.മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.
















