ലണ്ടന്‍: ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിന് യു കെയിലെ ഭാരതീയ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ആന്റ് അലൂംമിനി യൂണിയന്റെ (എന്‍ഐഎസ്എയു) വിശിഷ്ട പുരസ്‌കാരം.
ലോകസമാധാനത്തിനും അക്രമരഹിത സമൂഹത്തിനുമായി നടത്തിയിട്ടുള്ള യത്‌നങ്ങള്‍, സാമൂഹിക സാംസ്‌കാരിക രംഗത്ത് ഭാരതത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍, യോഗ, ധ്യാനം, ആത്മീയത എന്നിവയുടെ പരിപോഷണത്തിനായി ആഗോളതലത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ തുടങ്ങിയവ മാനിച്ചാണ് ശ്രീശ്രീ രവിശങ്കറിനെ പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.
യു കെയിലെ ഭാരതീയ യുവാക്കളെ കരുണയുടെ പ്രാധാന്യത്തെക്കുറിച്ചും ലോകമൊന്നാകെ ഒരു കുടുംബമെന്ന സങ്കല്പം, സത്യമേവ ജയതേ എന്നീ മഹത്തായ ആശയങ്ങളെക്കുറിച്ചും പ്രബുദ്ധരാക്കുക എന്നതാണ് എന്‍എസ്എയുവിന്റെ ലക്ഷ്യമെന്ന് സംഘടനയെക്കുറിച്ച് വിവരിച്ച് പ്രസിഡന്റ് സനം അറോറ പറഞ്ഞു.
















