Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമനെ ദേവി അനുഗ്രഹിയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 08:40 pm IST
inSamskriti

നാരദന്‍ തുടര്‍ന്നു: ‘ദേവിയെ നല്ലൊരു പീഠത്തില്‍ ഉപവിഷ്ടയാക്കി ഒന്‍പതു നാളുകള്‍ ഉപവസിക്കുക. ഈ കര്‍മ്മത്തിലിപ്പോള്‍ ഞാന്‍ തന്നെ ആചാര്യനാവാം. ദേവ കാര്യം സാധിക്കാനായി ഞാനും ഉത്സാഹിക്കാം.’

വ്യാസന്‍ തുടര്‍ന്നു: മുനിയുടെ വാക്ക് മാനിച്ചു രഘുവരന്‍ നല്ലൊരു പീഢമൊരുക്കി ദേവിയെ അവിടെ പ്രതിഷ്ഠിച്ചു. അശ്വിനിമാസമായപ്പോള്‍ വിധിയാം വണ്ണം അംബികയെ രാമന്‍ പൂജിച്ചു. ഉപവാസത്തോടെ വ്രതമെടുത്തു. നാരദനിര്‍ദ്ദേശപ്രകാരം ബലി, ഹോമം, അര്‍ച്ചന എന്നിവയെല്ലാം രാമലക്ഷ്മണന്മാര്‍ യഥോചിതം ചെയ്തു.

അഷ്ടമിയ്‌ക്ക് അര്‍ദ്ധരാത്രിയില്‍ ദേവി അവര്‍ക്ക് ദര്‍ശനം നല്‍കി. സംതുഷ്ടയായ ദേവി സിംഹത്തിന്‍മേലിരുന്നു പ്രത്യക്ഷയായി.

മേഘഗംഭീര സ്വരത്തില്‍ ദേവി ഇങ്ങിനെ അരുളി: ‘മഹാബാഹോ, രാമാ, നിന്റെ വ്രതത്താല്‍ ഞാന്‍ തുഷ്ടയായിരിക്കുന്നു. നിനക്ക് ആവശ്യമുള്ള വരം എന്താണെങ്കിലും ചോദിക്കാം. ശ്രേഷ്ഠവംശത്തില്‍ ജനിച്ച നീ വിഷ്ണുവിന്റെ അംശമാണ്. ഇപ്പോള്‍ രാവണനിഗ്രഹത്തിനായി ദേവന്മാരുടെ അഭ്യര്‍ത്ഥനപ്രകാരം അവതരിച്ചിരിക്കുന്നു.

പണ്ട് മത്സ്യരൂപത്തില്‍ വന്ന് അസുരനെ കൊന്ന് നീ വേദങ്ങളെ വീണ്ടെടുത്തു. കൂര്‍മ്മമായി വന്ന് താഴ്ന്നുപോയ്‌ക്കൊണ്ടിരുന്ന മന്ദരഗിരിയെ പൊക്കി നിര്‍ത്തി. അങ്ങിനെയാണ് ദേവന്മാര്‍ക്ക് പാലാഴി കടയാന്‍ സാധിച്ചത്. ഒരു പന്നിയായി അവതരിച്ചു തന്റെ തേറ്റകൊണ്ട് ഈ ധരയെ മുഴുവന്‍ താങ്ങി നിര്‍ത്തിയതും നീയാണ്. നരസിംഹത്തിന്റെ ആകാരമെടുത്ത് ഹിരണ്യകശിപുവിനെ കൊന്ന് പ്രഹ്ലാദരക്ഷചെയ്തത് നീയാണ്. പിന്നീട് ഇന്ദ്രാനുജനായ വാമനനായി അവതരിച്ച് മഹാബലിയുടെ ഗര്‍വ്വടക്കി.

എന്റെയും വിഷ്ണുവിന്റെയും അംശങ്ങള്‍ ചേര്‍ന്ന ജമദഗ്‌നിപുത്രനായ ഭാര്‍ഗ്ഗവരാമനായി നീ ക്ഷത്രിയകുലം മുടിച്ചു, ഭൂമി പിടിച്ചടക്കി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. അതുപോലെ ദശാസ്യനെ വധിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നീയിപ്പോള്‍ ദശരഥപുത്രനായി പിറന്നിട്ടുള്ളത്. നിന്റെ സേവകരായ ഈ ബലിഷ്ഠവാനരന്മാര്‍ ദേവാംശഭൂതന്മാരാണ്. അവര്‍ക്ക് എന്റെ ശക്തിയുടെ സമാവേശമുണ്ടാവും.

ശേഷാംശഭൂതനായ നിന്റെ അനുജന്‍ ലക്ഷ്മണന്‍ രാവണപുത്രനെ നിഗ്രഹിക്കും. ഹേ പാപരഹിതാ, സംശയലേശം വേണ്ട, എല്ലാം ഉചിതമായി കലാശിക്കും. വസന്തത്തിലും എന്നെ പൂജിക്കുന്നതില്‍ മുടക്കം വരുത്തരുത്. രാവണനെ നിഗ്രഹിച്ചു നീ സസുഖം വാഴുക. നിനക്ക് പതിനോന്നായിരം കൊല്ലം രാജാവായി വാഴാന്‍ യോഗമുണ്ട്. അതുകഴിഞ്ഞ് നിനക്ക് സ്വര്‍ഗ്ഗത്തിലേയ്‌ക്ക് മടങ്ങാം.’

വ്യാസന്‍ തുടര്‍ന്നു: ഇത്രയും അരുളിച്ചെയ്ത് ദേവി അപ്രത്യക്ഷയായി. പത്താം നാളില്‍ വ്രതമവസാനിപ്പിച്ചു ദാനവും ചെയ്ത് ജ്യേഷ്ഠാനുജന്മാര്‍ യാത്രപുറപ്പെട്ടു. ഭഗവതിയുടെ വാക്കിനാല്‍ പ്രചോദിതനായ രാമന്‍ സാനുജനായി വാനര രാജാവായ സുഗ്രീവന്റെ സൈന്യത്തോടുകൂടി സമുദ്രതീരത്തെത്തി.

പിന്നീട് ലങ്കയിലേയ്‌ക്ക് ഒരു പാലം തീര്‍ത്ത് അവിടെയെത്തി രാവണനെ വധിച്ച് തന്റെ കീര്‍ത്തി എമ്പാടും പരത്തി. ദേവിയുടെ അദ്ഭുതചരിതം കേള്‍ക്കുന്നവര്‍ വിവിധസുഖഭോഗങ്ങള്‍ അനുഭവിച്ചശേഷം പരമപദം പ്രാപിക്കുന്നു. പുരാണങ്ങള്‍ അനേകമുണ്ട് എന്നാല്‍ ഈ ദേവീഭാഗവതത്തിന് തുല്യമായി മറ്റൊന്നില്ല എന്നാണ്എന്റെ അഭിപ്രായം.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

India

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.