അഗര്‍ത്തല: വേണ്ട രേഖകളില്ലാതെ ത്രിപുരിയില്‍ അതിര്‍ത്തി കടന്ന 300 ബംഗ്ലാദേശികളെ പിടികൂടി ബിഎസ്എഫ് മടക്കിഅയച്ചു. ത്രിപുരയിലെ ഖോവയൈ ജില്ലയിലെ ചമ്പാഹര്‍ പ്രദേശത്താണ് അനധികൃതമായി കടന്നവരെ പിടികൂടിയത്.
അതിര്‍ത്തിയിലെ വൈദ്യുതവേലിയും അലാറവും ഉള്ളതിനാല്‍ ഇവര്‍ക്ക് ഭാരതത്തിലേക്ക് കയറുവാന്‍ സാധിച്ചില്ല.
ചുണാരുഗഢ് പ്രദേശത്തുള്ള കാടുകളില്‍ നിന്നും പുറത്താക്കപ്പെട്ട വനവാസി വിഭാഗക്കാരാണിവരെന്ന് പോലീസ് പറഞ്ഞു. ജില്ലാ ഭരണകൂടവും ബിഎസ്എഫ് ജവാന്മാരും ചേര്‍ന്ന് ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി.
















