ചേര്‍ത്തല: രാത്രികാല അപകടങ്ങള്‍ ഒഴിവാക്കാന്‍ പോലീസിന്റെ കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമായി. ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ദേശീയപാതയിലാണ് രാത്രിയില്‍ യാത്ര ചെയ്യുന്ന ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍മാര്‍ക്ക് ചുക്കുകാപ്പി വിതരണം ചെയ്തത്.
രാത്രി 11 ന് ആരംഭിച്ച വിതരണം പുലര്‍ച്ചെ 5 വരെ തുടര്‍ന്നു. ചേര്‍ത്തല പോലീസ് സ്റ്റേഷന് മുന്നിലും ഒറ്റപ്പുന്ന ജങ്ഷനിലുമായി രണ്ടു കേന്ദ്രങ്ങളിലാണ് വിതരണം നടന്നത്.
ചേര്‍ത്തല പോലീസ് ഇന്‍സ്‌പെക്ടര്‍ ടോമി സെബാസ്റ്റ്യന്‍, സബ് ഇന്‍സ്‌പെക്ടര്‍ എ.വി. സൈജു എന്നിവര്‍ നേതൃത്വം നല്‍കി.
















