Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൗഗന്ധിക പുഷ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 08:11 pm IST
inSamskriti

പാര്‍വതി പരമേശ്വരന്മാര്‍ ആകാശമാര്‍ഗേ സഞ്ചരിക്കുമ്പോള്‍ പാര്‍വതിദേവിയുടെ കൈയില്‍ ഉണ്ടായിരുന്ന അതിമനോഹരമായ, സുഗന്ധം പരത്തുന്ന പുഷ്പം താഴേക്ക് പതിച്ചു. അതാകട്ടേ പാണ്ഡവ പത്‌നിയായ ദ്രൗപതിയുടെ സമീപത്താണ് വീണത്. വലിയ താല്പര്യപൂര്‍വം അതെടുത്തു. ഇതുവരെ കാണാത്ത ആപുഷ്പത്തിനോട് ഏറെ പ്രിയം തോന്നി. ഇതുപോലുള്ള പുഷ്പം എനിയ്‌ക്കുവേണം എന്ന് ഭര്‍ത്താവായ ഭീമസേനനോട് വിനീതമായി പറഞ്ഞു.

ഒട്ടും താമസിയാതെ സര്‍വശക്തിയും സംഭരിച്ചുകൊണ്ട് ഗദയുമേന്തി ശ്രീ കൈലാസഗിരിയെ ലക്ഷ്യമാക്കി ഭമസേനന്‍ നടന്നു. യാത്രക്കിടെ നിരവധി തടസങ്ങള്‍ ഒന്നൊന്നായി വന്നുചേരുന്നുണ്ടായിരുന്നു. പക്ഷേ ആ വായു പുത്രന് അതൊന്നും വിഷയമേ അല്ലായിരുന്നു. കദളീവനം വഴിയായിരുന്നു യാത്ര. ഭൂമികുലുക്കിയുള്ള ആ യാത്രക്കിടെ ഒരിടത്ത് ഒരു വയസ്സന്‍ കുരങ്ങന്‍ വലിയ വാലുംനീട്ടി കിടക്കുന്നുണ്ടായിരുന്നു.

പ്രായാധിക്യമുള്ളതിന്നാല്‍ വാല് കവച്ചുവയ്‌ക്കാന്‍ വിഷമംതോന്നി. അതിന്നാല്‍ വാലൊന്ന് മാറ്റുവാന്‍ കുരങ്ങനോട് വീര്യത്തോടെ പറഞ്ഞു. എനിയ്‌ക്ക് വയസ്സേറെയായി വാലനക്കുവാന്‍ പോലും കഴിയുന്നില്ല. അതിനാല്‍ താന്‍തന്നെ എന്റെ വാലുമാറ്റി പൊയ്‌ക്കേളൂ. ഭീമന്‍ നിസ്സാരമാക്കി ഗദയാല്‍ ആ വൃദ്ധനായ വാനരന്റെ വാലിനെ നീക്കുവാന്‍ നോക്കി. ഭീമസേനന്‍ തളര്‍ന്നു വല്ലാതായി. സര്‍വശക്തിയും പ്രയോഗിച്ചിട്ടും ഒരു രക്ഷയുമില്ല. കരുത്തനായ താന്‍ വെറും ഒരു കുരങ്ങന്റെ മുന്നില്‍ ആരുമല്ലാതായി കഴിഞ്ഞു. ഒന്നും മിണ്ടാതെ, വാലിനടിയില്‍ ഗദയും നഷ്ടപ്പെട്ട് അനങ്ങാതിരുന്നു.

താമസിയാതെ വാനരന്‍ എഴുന്നേറ്റ് തളര്‍ന്നുവല്ലാതായ ഭീമസേനനെ പുറത്തുതട്ടി സമാശ്വസിപ്പിച്ചു. ഞാന്‍ നിന്റെ സഹോദരന്‍ വായു പുത്രനായ ഹനൂമാനാണ്. ഇതോടെ ഭീമസേനന്‍ സാഷ്ടാംഗം നമിച്ചു. പറ്റിയ അബദ്ധത്തിന് മാപ്പപേക്ഷിച്ചു. ”നിന്റ പരാക്രമംകണ്ടപ്പോഴാണ് ഒന്ന് പരീക്ഷിക്കുവാന്‍ വിചാരിച്ച് മാര്‍ഗമേദ്ധ്യകിടന്നത്.”എന്നായി ഹനൂമാന്‍. പിന്നെ സൗഗന്ധികം ഉള്ളപ്രദേശത്തെ മനസ്സിലാക്കിക്കൊടുക്കുകയും കാവല്‍ക്കാരോട് പറയേണ്ട സൂത്രവാക്യങ്ങളും മറ്റും വിശദമായി പറഞ്ഞു.

സൗഗന്ധികം വിരിഞ്ഞ് നില്‍ക്കുന്നിടം കാമദേവന്റെ ഉടമസ്ഥതയിലുള്ളതാണ്. ”ഹനൂമാന്‍ പറഞ്ഞയച്ച് വരികയാണെന്നും മറ്റും പറഞ്ഞ് പരിചയപ്പെടുത്തിക്കോ” എന്നും ഭീമനോട് ഹനൂമാന്‍ പറഞ്ഞു. ”വരാന്‍ പോകുന്ന ഭാരതയുദ്ധത്തില്‍ അങ്ങയുടെ സഹായം…” അഭ്യര്‍ത്ഥിച്ചപ്പോള്‍ ഹനൂമാന്‍ പറഞ്ഞു. രാമരാവണ യുദ്ധാനന്തരം ഞാന്‍ യുദ്ധത്തില്‍ നിന്ന് ഒഴിവായി നില്‍ക്കുകയാണ്. എന്നാലും ക്ഷണിച്ചസ്ഥിതിക്ക് വരാം.

അതും യുദ്ധംകാണാന്‍ മാത്രം. അങ്ങനെയാണ് അര്‍ജുനന്റെ രഥത്തിന് മുകളിലെ കൊടിയില്‍ ആഞ്ജനേയന്‍ വന്നുചേര്‍ന്നത്.

സൗഗന്ധികംതേടി യാത്രയാവും മുന്‍പായി തന്റെ ഗദചോദിച്ച് വീണ്ടും ഭീമന് തലകുനിക്കേണ്ടിവന്നു. സ്‌നേഹപൂര്‍വം ഗദനല്‍കി അനുഗ്രഹിച്ചപ്പോള്‍ ഭീമന്‍ പരാക്രമിയായി മാറി. അതുംകണ്ട് ഹനൂമാന്‍ പുഞ്ചിരിതൂകി. അവിടുത്തെ വിശ്വരൂപം കൂടി കണ്ടാല്‍കൊള്ളാമെന്ന് മോഹത്തോടെ പറഞ്ഞപ്പോള്‍ ഹനൂമാന്‍ തന്റെ മഹത്തായ വിശ്വരൂപം കാണിക്കുകയുണ്ടായി. ആ ഭീമാകാരരൂപം കണ്ട് ഭീമസേനന്‍ ബോധംകെട്ടുവീണുപോയി. ജ്യേഷ്ഠന്റെ അനുഗ്രഹത്തോടെ കാടുംമരങ്ങളും തകര്‍ത്തുള്ളയാത്രതുടങ്ങി ആ രണ്ടാം പാണ്ഡവന്‍.

കെ.വി. രാമയ്യര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

India

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.