Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ ഷാങ്ഹായ് അംഗത്വം യൂറേഷ്യന്‍ മേഖലയ്‌ക്ക് ശക്തിപകരും: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 11:17 pm IST
in India

താഷ്‌കന്റ്: ഭാരതത്തിന് ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗത്വം ലഭിച്ചത് യൂറേഷ്യന്‍ മേഖലയ്‌ക്കാകെ ശക്തിപകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭാരതത്തിന് അംഗത്വം ലഭിച്ച ശേഷമുള്ള ആദ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, മേഖലയുമായി ഭാരതത്തിന് ചരിത്രപരമായ ബന്ധമുണ്ടെന്നും പറഞ്ഞു.

മെമ്മോറാണ്ടം ഓഫ് ഒബഌഗേഷന്‍സില്‍ ഒപ്പുവയ്‌ക്കുന്നതോടെ സമിതിയിലെ ഭാരതത്തിന്റെ അംഗത്വത്തിനുള്ള നടപടികള്‍ ഔപചാരികമായി പൂര്‍ത്തിയാകും. മേഖലയുമായി ഭാരതത്തിന് കാലങ്ങളായുള്ള ബന്ധത്തിന്റെ തികച്ചും യുക്തിപരമായ വിപുലീകരണം എന്ന നിലയില്‍ മനുഷ്യകുലത്തിന്റെ ആറിലൊന്ന് ഷാങ്ഹായ് സഹകരണ സമിതിയുടെ കുടുംബത്തില്‍ അംഗമാകുമെന്നും മോദി പറഞ്ഞു.

ഭാരതത്തിന്റെ അംഗത്വത്തിന് അകമഴിഞ്ഞ പിന്തുണ നല്‍കിയ നേതാക്കളോടും സമിതിയിലെ അംഗരാജ്യങ്ങളോടും ഭാരതം കടപ്പെട്ടിരിക്കുന്നു. സമിതിയിലെ പുതിയ അംഗമായ പാകിസ്ഥാനെയും ആദ്യമായി നിരീക്ഷണ സ്ഥാനത്ത് എത്തുന്ന ബലാറസിനെയും സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു.

മേഖലയിലെ ചരിത്രപരമായ ബന്ധങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേവലം ഭൂമിശാസ്ത്രം മാത്രമല്ല നമ്മെ ബന്ധിപ്പിക്കുന്നത്. സംസ്‌കാരം, പാചകവിദ്യ, വാണിജ്യം എന്നിവയാല്‍ പരിപോഷിപ്പിക്കപ്പെട്ടതാണ് നമ്മുടെ സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍. റഷ്യ, ചൈന, മദ്ധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായുള്ള ആധുനികകാലത്തെ ബന്ധങ്ങളുടെ അടിത്തറയാണിത്. ഭാരതം പൂര്‍ണ്ണ അംഗമാകുന്നതോടെ ഷാങ്ഹായ് സഹകരണസമിതിയുടെ അതിരുകള്‍ പസഫിക് മുതല്‍ യൂറോപ്പ് വരെയും ആര്‍ട്ടിക് മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെയും നീളും.

ഒരു ബില്ല്യണിലധികം യുവജനങ്ങളെയും മനുഷ്യകുലത്തിന്റെ 40 ശതമാനത്തെയും നാം പ്രതിനിധാനം ചെയ്യും. ഷാങ്ഹായ് സഹകരണസമിതിയുടെ ദര്‍ശനങ്ങള്‍ക്ക് അനുസൃതമായ തത്വങ്ങളാണ് ഈ ഗ്രൂപ്പിലേയ്‌ക്ക് ഭാരതത്തെ കൊണ്ടുവരുന്നത്.

യൂറേഷ്യന്‍ ഭൂവിഭാഗവുമായി ഭാരതം എക്കാലവും നല്ല ബന്ധമാണ് പരിപാലിച്ചുപോന്നത്. ഏഷ്യ പസഫിക്കിന്റെ ഭദ്രത,സുരക്ഷിതത്വം, സമൃദ്ധി എന്ന ആഗോള ലക്ഷ്യം ഭാരതവും പങ്കിടുന്നു. ഊര്‍ജ്ജം, പ്രകൃതിവിഭവങ്ങള്‍, വ്യവസായം എന്നിവയില്‍ ഷാങ്ഹായ് സഹകരണസമിതിക്കുള്ള കരുത്തില്‍ നിന്നും ഭാരതത്തിന് പ്രയോജനമുണ്ടാകുമെന്നതില്‍ യാതൊരുസംശയവുമില്ല.

ഇതിന് പകരമായി ഭാരതത്തിന്റെ ശക്തമായ സമ്പദ്ഘടനയും വിപുലമായ വിപണിയും ഷാങ്ഹായ്‌സഹകരണസമിതി മേഖലയില്‍ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് വഴിയൊരുക്കും.

വ്യാപാരം, നിക്ഷേപം, വിവരസാങ്കേതികവിദ്യ, കൃഷി, ബഹിരാകാശം, ശാസ്ത്ര സാങ്കേതികം, ആരോഗ്യ പരിചരണം, ചെറുകിട ഇടത്തരം വ്യവസായം എന്നീ മേഖലകളിലുള്ള ഭാരതത്തിന്റെ ശേഷി ഷാങ്ഹായ് സഹകരണസമിതിയിലെ രാജ്യങ്ങള്‍ക്ക് വന്‍തോതില്‍ സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്നും ലോകത്തിന്റെ ഇതര ഭാഗങ്ങളുമായി നമ്മുടെ രാജ്യത്തിന്റെ റെയില്‍, റോഡ്, വിമാന ബന്ധങ്ങള്‍ ഉണ്ടാകണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

Varadyam

കവിത: രാമം വന്ദേ!

പുതിയ വാര്‍ത്തകള്‍

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.