പാനൂര്‍: തുവ്വക്കുന്നില്‍ വീട്ടിന്റെ ജനല്‍ തകര്‍ത്ത് മോഷണശ്രമം. വലിയ പറമ്പത്ത് അബദുല്ലയുടെ വീട്ടില്‍ ഇന്നലെയായിരുന്നു സംഭവം. ഈ സമയത്ത് വീട്ടില്‍ ആരും താമസമില്ലായിരുന്നു. അടുക്കള ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ടും, ജനലിന്റെ ഗ്രില്‍സും തകര്‍ത്താണ് മോഷ്ടാവ് വീടിനകത്ത് കയറിയത്. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും വലിച്ചിട്ട നിലയിലാണ്. വിലപിടിപ്പുള്ള വസ്തുക്കളൊന്നും വീട്ടില്‍ സുക്ഷിച്ചിട്ടിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. അടുത്ത വീട്ടില്‍ താമസിക്കുന്ന ജേഷ്ഠന്‍ അഹ്മദ് ഇത് വഴി പോകുമ്പോഴാണ് ജനല്‍ തകര്‍ത്ത നിലയില്‍ കണ്ടത്. കൊളവല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
















