Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

രാത്രിയുടെ മറപിടിച്ച് പൊതുവഴിയില്‍ മാലിന്യ നിക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 09:51 pm IST
inIdukki

കട്ടപ്പന: ഇരുട്ടിന്റെ മറപിടിച്ച് റോഡുവശങ്ങളിലും പുരയിടങ്ങളിലും മാലിന്യം തള്ളുന്ന സംഘങ്ങള്‍ ഹൈറേഞ്ചില്‍ ചുവടുറപ്പിക്കുന്നു. കട്ടപ്പനയും പരിസര പ്രദേശങ്ങളുമാണ് ഇത്തരക്കാര്‍ വിലസുന്നത്. അര്‍ദ്ധരാത്രിയാകുന്നതോടെ ലോറികളിലും ഇതര വാഹനങ്ങളിലും കൊണ്ടുവരുന്ന മാലിന്യം ഓടയിലും ജലസ്രോതസുകളിലും പുരയിടങ്ങളിലും വ്യാപകമായി നിക്ഷേപിച്ച് കടന്നുകളയുകയാണ്. വന്‍കിട ഹോട്ടലുകളിലെ ഭക്ഷണാവശിഷ്ടങ്ങള്‍, കക്കൂസ് മാലിന്യം, കോഴി-പന്നി ഫാമുകളിലെ മാലിന്യം, കാറ്ററിങ് സെന്ററുകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ തള്ളുന്നത്. ഇരട്ടയാര്‍-കട്ടപ്പന റോഡില്‍ പേഴുംകവലക്കു സമീപത്തെ പാറമട, നെടുങ്കണ്ടം റോഡിലെ ചേമ്പളം, കട്ടപ്പന- കുന്തളംപാറ റോഡ്, വെള്ളിലാംകണ്ടം കുഴല്‍പാലത്തിന് സമീപം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാനമായും ഇത്തരക്കാരുടെ താവളങ്ങള്‍. കൂടാതെ റോഡിനോടു ചേര്‍ന്നു താമസിക്കുന്നവരുടെ വീടുകള്‍ക്കു മുമ്പില്‍ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളിയ സംഭവവും ഉണ്ടായിട്ടുണ്ട്. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തുകൂടിയുള്ള കൈത്തോട്ടിലും ഓടയിലും ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യം വ്യാപകമായി തള്ളുന്നുണ്ട്. വലിയ കന്നാസുകളില്‍ നിറച്ച മാലിന്യം ലോറിയുമായി ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ എത്തിച്ച് ഞൊടിയിടയില്‍ നിക്ഷേപിച്ചു മടങ്ങുകയാണ്. കട്ടപ്പന ടൗണിലെ പ്രധാന സ്ഥലങ്ങളില്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ നിക്ഷേപ പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിക്ഷേപിക്കുന്ന മാലിന്യം രാവിലെ കൃത്യമായി നീക്കം ചെയ്തുവരുന്നുണ്ടെങ്കിലും അവശിഷ്ടങ്ങള്‍ റോഡിന്റെ വശങ്ങളില്‍ നിക്ഷേപിക്കുന്നതു ചില സാമൂഹിക വിരുദ്ധരുടെ ദിനചര്യയായി മാറിക്കഴിഞ്ഞു. വണ്ടന്‍മേടിനടുത്ത് മാലിയില്‍ ഒരു കിലോമീ

റ്ററോളം ദൂരത്തിലാണ് റോഡുവശങ്ങളില്‍ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.  സംഭവം വിവാദമായപ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യം നീക്കിയിരുന്നു. എന്നാല്‍ ആഴ്‌ച്ചകള്‍ക്കുള്ളില്‍ തന്നെ ഇതു പഴയപടിയായി. മേഖലയിലെ വീടുകളില്‍ നിന്നുള്ള മാലിന്യമാണ് ഇവിടെ തള്ളുന്നത്. നൂറു കണക്കിനു കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് സാംക്രമിക രോഗ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.