തൊടുപുഴ: പ്രവാസിമലയാളിയുടെ പണം മുന്‍ബാങ്ക് ജീവനക്കാരന്‍ തട്ടിയെടുത്തതായി പരാതി. വണ്ടമറ്റം കാരമച്ചാലില്‍ ഷിബു വര്‍ഗ്ഗീസാണ് 40 ലക്ഷം രൂപ തട്ടിയെടുത്തതായി ബാങ്കിന് പരാതി നല്‍കിയിരിക്കുന്നത്. തൊടുപുഴ എസ്ബിഐയില്‍ മ്യൂച്ചല്‍ ഫണ്ട് പ്രകാരം 13-4-2016 ല്‍ ട്രാന്‍ഫര്‍ചെയ്ത പണമാണ് തട്ടിയെടുത്തിരിക്കുന്നത്. സംഭവത്തില്‍ ബാങ്ക് മാനേജറുടെ പരാതിയിന്മേല്‍ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ ദിവസം പണം പിന്‍വലിക്കാനായി എത്തിയപ്പോഴാണ് ഷിബു കാര്യം അറിയുന്നത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാങ്കിലെ അന്നത്തെ സിആര്‍ഒ നിലവില്‍ വിദേശത്താണ്. ബാങ്ക് ക്രമക്കേട് കാണിച്ചതിന് കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു.
















