ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരിയെ പട്ടാപ്പകല്‍ ചെന്നൈയിലെ നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ വെട്ടിക്കൊന്നു. എസ്. സ്വാതി(24)യാണ് കൊല്ലപ്പെട്ടത്. ജോലി സ്ഥലമായ മഹീന്ദ്ര ടെക്ക് പാര്‍ക്കിലേക്ക് പോകാന്‍ രണ്ടാം പ്ലാറ്റ്ഫോമില്‍ കാത്തുനില്‍ക്കുമ്പോഴാണ് കൊലപാതകം.
ഒരാളുമായി കുറച്ച് സമയം തര്‍ക്കത്തിലേര്‍പ്പെട്ടതായും അയാള്‍ പെട്ടെന്ന് ബാഗില്‍ സൂക്ഷിച്ചിരുന്ന വാളുകൊണ്ട് നിരവധി തവണ വെട്ടുകയായിരുന്നുവെന്നും സാക്ഷികള്‍ പറഞ്ഞു. അക്രമത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി സ്വാതി ശ്രമിച്ചെങ്കിലും നിലത്ത് വീഴുകയായിരുന്നു. അക്രമി രക്ഷപ്പെട്ടു. മുഖത്തും കഴുത്തിലും വെട്ടേറ്റ സ്വാതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: