മാന്നാര്‍: തൃക്കുരട്ടി മഹാസേവസമതിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന അഖിലകേരള രാമായണമേളയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആഗസ്റ്റ് 12, 13, 14 തീയതികളില്‍ മാന്നാര്‍ തൃക്കുരട്ടി ക്ഷേത്രങ്കണത്തില്‍ നടക്കുന്ന മേളയില്‍ എല്‍പി മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളള വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികാരിയുടെ സാക്ഷിപത്രത്തോടു കൂടി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രാമായണ കഥനം, രാമായണപാരായണം, പ്രസംഗമത്സരം, പദ്യം ചൊല്ലല്‍, കീര്‍ത്താനാലപം, ഭജന, ചിത്രരചന, തിരുവാതിരകളി, ടാബ്ലോ, പ്രശ്‌നോത്തരി എന്നിവയിലാണ് മത്സരം നടക്കുന്നത്. വിശദവിവരങ്ങള്‍ക്ക് 0479-2314170, 9562434335, 9061307777 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
















