അപ്പര്‍ കുട്ടനാടിന്റെ നവീരകണത്തിനനായി കേനദ്ര ജല വിഭവ സെക്രട്ടറിക്ക് അപ്പര്‍കുട്ടനാട് കാര്‍ഷിക വികസന സമിതി ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല നിവേദനം നല്‍കുന്നു
ആലപ്പുഴ: പമ്പാനദിയുടെ നവീകരണത്തിന്റെ മുന്നോടിയായി കേന്ദ്രത്തില്‍ നിന്നെത്തിയ നിരീക്ഷക സംഘത്തിന് അപ്പര്‍കുട്ടനാടിന്റെ നവീകരണത്തിനായി അപ്പര്‍കുട്ടനാട് കാര്‍ഷിക വികസന സമിതി ചെയര്‍മാനും ബിജെപി കലാ സാംസ്‌കാരിക സമിതി കണ്‍വീനറുമായ ഗോപന്‍ ചെന്നിത്തല നിവേദനം നല്‍കി.
പമ്പാനദിയുടെ ശുദ്ധീകരണം പൂര്‍ണമായും നടത്തിയെടുക്കണമെങ്കില്‍ അപ്പര്‍കുട്ടനാട്ടിലെ കുട്ടംപേരൂര്‍ ആറ്, വരട്ടാറ്, ഉത്തരപള്ളിയാറ്, അച്ചന്‍കോവിലാറ്, പുത്തനാര്‍ തുടങ്ങിയ നദികളും അനുബന്ധ തോടുകളും നെല്‍വയലുകളുടെ കാര്‍ഷികാവശ്യത്തിനുള്ള തോടുകളും നവീകരിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടനാട് പാക്കേജില്‍ സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്ന അപ്പര്‍കുട്ടനാടിന്റെ നവീകരണത്തിന് കുട്ടനാട് പാക്കേജില്‍ ഒന്നുംതന്നെ ചെയ്തില്ല.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പമ്പാശുചീകരണ പദ്ധതി കേരളത്തിലെ നീര്‍ത്തട സംസ്‌കാരത്തിന് ഒരു മാതൃകയായിരിക്കും. കാര്‍ഷിക മേഖലയായ അപ്പര്‍കുട്ടനാട്ടിലാണ് മലവെള്ളം ആദ്യം വന്ന് നിറയുന്നത്. അതുമൂലം ഏക്കറുകണക്കിന് കൃഷിയാണ് നശിക്കുന്നത്. അതിനാല്‍ പമ്പാ ശുദ്ധീകരണ പദ്ധതിയില്‍ അപ്പര്‍കുട്ടനാട് മേഖലയിലെ നദികളും, നീര്‍ത്തടങ്ങളും ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കണമെന്ന് നിവേദനത്തില്‍ ഗോപന്‍ ചെന്നിത്തല ആവശ്യപ്പെട്ടു.
















