Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വീടിന് സമീപത്തുളള വഴി, നദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 07:47 pm IST
in Samskriti

വീട് നിര്‍മ്മിക്കുവാന്‍ ഉത്തമ ഭൂമി തേടുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ് വീട്ടിലേയ്‌ക്കുളള വഴി. കാല്‍നട യാത്രയ്‌ക്കും, വാഹനങ്ങളില്‍ ചരക്ക് കടത്തുന്നതിനും വഴി ആവശ്യമാണ്. വ്യാപരസ്ഥാപനമാണെങ്കില്‍ അതിലേയ്‌ക്കുളള വഴി, വഴിയുടെ വീതി എന്നിവ പ്രാധാന്യമേറിയ ഒന്നാണ്. വീട്/വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലേയ്‌ക്കുളള വഴി മാത്രമല്ല, അവയ്‌ക്കു ചുറ്റുമുളള വഴികളും അതില്‍ ജീവിക്കുന്നവരെ നേരിട്ടും അല്ലാതെയും സ്വാധീനിക്കുന്നു.

വാഹനങ്ങളിലോ, വളളം, ബോട്ട് എന്നിവയിലോ സഞ്ചരിക്കുന്നതിന് ഗതാഗതം എന്നു പറയുന്നു. ഗതാഗതം സാധാരണ നിലയില്‍ കര, ജല മാര്‍ഗ്ഗങ്ങളിലൂടെ ആകാം. ഇത്തരം ഗതാഗതത്തിന് ഉപയോഗിക്കുന്ന റോഡുകള്‍, നദികള്‍ എന്നിവയ്‌ക്ക് സമീപമുളള പുരയിടത്തില്‍ വസിച്ചാലുളള ഫലങ്ങള്‍ സാധാരണക്കാര്‍ക്ക് വായിച്ച് മനസ്സിലാക്കാവുന്ന രീതിയില്‍ പറയാം.

സ്ഥലത്തിന്റെ നാലുവശത്തും വഴിയുളളത് വളരെ നല്ലതാണ്. ഇത്തരം സ്ഥലത്ത് വീട് വയ്‌ക്കുന്നവരുടെ ആരോഗ്യവും, സമ്പത്തും വര്‍ദ്ധിക്കും. ഇങ്ങനെയുളള സ്ഥലത്തെ ബ്രഹ്മസ്ഥലം എന്നു പറയുന്നു.

വടക്ക് കിഴക്ക് ഖണ്ഡം :

വടക്ക് ദിക്കിലും, കിഴക്കു ദിക്കിലും വഴിയുളള സ്ഥലത്തിന് വടക്കുകിഴക്കേ ഖണ്ഡം എന്നു പറയുന്നു. ഇവിടെ താമസിക്കുന്നവര്‍ക്ക് സമ്പത്ത്, ആരോഗ്യം എന്നിവ വര്‍ദ്ധിക്കുന്നു.

തെക്ക് പടിഞ്ഞാറെ ഖണ്ഡം:

തെക്ക് വശത്തും, പടിഞ്ഞാറ് വശത്തും റോഡുകളുണ്ടെങ്കില്‍ ആ സ്ഥലത്തിനെ തെക്കുപടിഞ്ഞാറെ ഖണ്ഡം എന്ന് പറയുന്നു. ഈ സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് അധികാരം ഉണ്ടായിരിക്കും, ഓരോ നിമിഷവും ശുഭകരമായ കാര്യങ്ങള്‍ സാധിക്കും.

മുകളില്‍ പരാമര്‍ശിച്ച ഖണ്ഡങ്ങളില്‍ വീട് വച്ച് താമസിക്കുന്നത് വളരെ ഉത്തമമാണ്. വടക്കുകിഴക്ക് ദിക്കില്‍ വഴിയുളളതും, വഴിയുടെ വടക്കുകിഴക്കുഭാഗം വടക്കോട്ടോ, കിഴക്കോട്ടോ നീണ്ടുപോകുന്നതും അത് സ്ഥലനിരപ്പിനെക്കാള്‍ താഴ്ന്ന് തെക്ക് പടിഞ്ഞാറ് മൂല പൊങ്ങിയുളള സ്ഥലം ജീവിതവിജയത്തിന് പുത്തന്‍ അവസരങ്ങള്‍ ഉണ്ടാക്കിതരുന്നു. ഇങ്ങനെയുളള സ്ഥലം ഗൃഹനാഥന് അഭിവൃദ്ധിയും, പേരും പെരുമയും ഉണ്ടാക്കുന്നു.

വടക്കുപടിഞ്ഞാറ് ഭാഗത്ത് റോഡുകള്‍ ഉണ്ടാവുകയും, വടക്കുപടിഞ്ഞാറെ മൂല വീണ്ടും വടക്കോട്ടോ, പടിഞ്ഞാറാട്ടോ നീണ്ടുപോവുകയും വഴിയുടെ പടിഞ്ഞാറ് ഭാഗവും തെക്ക് പടിഞ്ഞാറ് മൂലയും വടക്കുകിഴക്ക് മൂലയെക്കാള്‍ ഉയര്‍ന്നിരിക്കുകയും ചെയ്താല്‍ സമ്പത്ത് വര്‍ദ്ധന ഉണ്ടാകുന്നതാണ്. പക്ഷേ അനാവശ്യകാര്യങ്ങളുടെ പേരില്‍ ധനം കെട്ടിക്കിടക്കാന്‍ ഇടയുണ്ട്.

കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളില്‍ വഴികളുളള സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് അഭിവൃദ്ധിയും പ്രശസ്തിയും ഉണ്ടാകും. ഇത്തരം വീടുകളിലെ സ്ത്രീകള്‍ നടത്തുന്ന ബിസിനസുകളും, ധനമിടപാടുകളും വിജയത്തിലേയ്‌ക്ക് നീങ്ങുന്നതായി കണ്ടുവരുന്നു.

കിഴക്കും, പടിഞ്ഞാറും വഴികളുളള ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. മോശമായ അവസ്ഥകളും, വിഷമങ്ങളും അധികകാലം നീണ്ടുനില്‍ക്കില്ല.

വടക്ക്, പടിഞ്ഞാറ്, തെക്ക് വഴികളുളള സ്ഥലം സന്തോഷം, അഭിവൃദ്ധി എന്നിവ തരുന്നു.

തെക്കും, പടിഞ്ഞാറും ഭാഗങ്ങളില്‍ വഴികള്‍ ഉളള സ്ഥലത്ത് താമസിക്കുന്നവര്‍ പെട്ടെന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുകയും എന്നാല്‍ തെക്കുപടിഞ്ഞാറ് ഭാഗത്തേയ്‌ക്ക് ചരിവുണ്ട് എങ്കില്‍ 20 വര്‍ഷത്തിനു ശേഷം സ്തംഭനം ഉണ്ടാകുന്നതാണ്.

തെക്കും, കിഴക്കും വഴിയുളള സ്ഥലത്ത് താമസിക്കുന്നവര്‍ സന്തോഷവാന്മാരായിരിക്കും. ഇവര്‍ ധാരാളം പണം ആര്‍ഭാടത്തിനും, വിനോദത്തിനും വിനിയോഗിക്കുന്നു.

കിഴക്കുവശത്ത് മാത്രം വഴിയുളളത് വളരെ ശുഭമാണ്. അഭിവൃദ്ധിദായകമാണ്. പടിഞ്ഞാറ് വശത്ത് വഴിയുളളത് കച്ചവടത്തിന് ഗുണകരമാണെങ്കിലും ഒരു സമയം കഴിഞ്ഞാല്‍ അധോഗതി വരുത്തുന്നതായി കാണുന്നു. വടക്കുഭാഗത്ത് മാത്രം വഴിയുളളത് അഭിവൃദ്ധി ഉണ്ടാക്കുന്നു. സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നു.

തെക്ക് ഭാഗത്തും, വടക്കുഭാഗത്തും വഴിയുളള സ്ഥലം സമൃദ്ധി നല്‍കുന്നു. പക്ഷേ ശ്രതുത, അസൂയ, ചെറിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നു.

മുകളില്‍ പറഞ്ഞ വഴികളെല്ലാം കെട്ടിടത്തിന് സമാന്തരമാണെങ്കില്‍ മാത്രമെ മേല്‍പ്പറഞ്ഞ ഫലങ്ങള്‍ നല്‍കുകയുളളൂ. വളവുകളുളള വഴികള്‍ ആവശ്യമില്ലാത്ത പ്രയാസങ്ങള്‍ക്ക് കാരണമാകും.

കിഴക്കുദിക്കില്‍ വൃത്താകൃതിയിലുളളതും, തെക്കുദിക്കിലേക്ക് നീണ്ടുപോകുന്നതുമായ വഴികള്‍ കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുന്നു. ഇവിടെ കുടുംബകലഹം നിത്യസംഭവമായി കാണുന്നു. വടക്കുദിക്കില്‍ തുടങ്ങി പടിഞ്ഞാറിലേക്ക് നീളുന്ന വൃത്താകൃതിയിലുളള വഴികള്‍ ആവശ്യമില്ലാത്ത ശത്രുത ക്ഷണിച്ചുവരുത്തുന്നു. ഇപ്രകാരം വഴികളുളള ഭൂമി വാങ്ങുന്നത് ഉത്തമമല്ല.

പുരയിടത്തിന്റെ/വീടിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ വഴി/നദി ആകാം, എവിടെയൊക്കെ പാടില്ല എന്ന് ലളിതമായി മുകളില്‍ പ്രതിപാദിച്ചിരിക്കുന്നു.

ചിത്രങ്ങള്‍ കൂടി ഉള്‍ക്കൊളളിക്കുവാനുളള സ്ഥലപരിമിതിയാലാണ് ചിത്രങ്ങള്‍ ഒഴിവാക്കിയത്. ശാസ്ത്രഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നത്, പല സ്ഥലങ്ങളില്‍ കണ്‍സള്‍ട്ടിങ്ങിനുളള പോയുളള അനുഭവപരിജ്ഞാനത്താലുമാണ് മേല്‍പ്പറഞ്ഞ വിവരങ്ങള്‍ എഴുതിയിരിക്കുന്നത്. എന്തായാലും വീട് വയ്‌ക്കുവാന്‍ അനുയോജ്യമായ സ്ഥലം വാങ്ങുംമുന്‍പേ ഒരു വാസ്തു കണ്‍സണ്‍ട്ടന്റിനെ സ്ഥലം കാണിച്ച് അഭിപ്രായം തേടുന്നത് തന്നെയാണ് നല്ലത്. ഭീമമായ തുക മുടക്കി അസ്വാരസ്യങ്ങള്‍/ ബുദ്ധിമുട്ടുകള്‍ വിലയ്‌ക്ക് വാങ്ങാതിരിക്കുന്നത് തന്നെയാണ് നല്ലത് എന്ന് പ്രത്യേകംഓര്‍മ്മിപ്പിച്ചുകൊള്ളട്ടേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

India

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

Kerala

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Kerala

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.