ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ പരസ്യപ്രഖ്യാപനങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം.
പ്രവര്‍ത്തനങ്ങളെക്കാള്‍ പബ്ലിക്ക് റിലേഷന്‍ ഏജന്‍സികളിലൂടെ അത് പരസ്യപ്പെടുത്തുകയാണ് എഎപി സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിലൂടെ അഴിമതി ഭരണം കാഴ്‌ച്ച വയ്‌ക്കുന്ന ആം ആദ്മി മുഖം മിനുക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ചെയ്തികളിലൂടെ പൊതു ജനങ്ങളുടെ സമ്പാദ്യം പാഴാക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.
അധികാരത്തിലെത്തി 18 മാസങ്ങള്‍ക്ക് ശേഷം പി ആര്‍ ഏജന്‍സിയിലൂടെ മേന്മകള്‍ കാട്ടാന്‍ കോടികളാണ് കേജ്‌രിവാള്‍ സര്‍ക്കാര്‍ വിനിയോഗിച്ചതെന്ന് ബിജെപി എംഎല്‍എയും പ്രതിപക്ഷ നേതാവുമായ വിജേന്ദര്‍ ഗുപ്ത വ്യക്തമാക്കി.
ജനങ്ങളുടെ ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്നതിന് പകരം നികുതി ദായകരുടെ പണം ഉപയോഗിച്ച് മുഖം രക്ഷിക്കാനാണ് എഎപി ശ്രമമെന്ന് ഡിപിസിസി അദ്ധ്യക്ഷന്‍ അജയ് മാക്കനും വിമര്‍ശിച്ചു.
അതേസമയം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള കുറ്റവുമില്ലെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇതിനോട് പ്രതികരിച്ചത്. നേരത്തെ പ്രശസ്തിക്ക് വേണ്ടി പി ആറിലൂടെ ദല്‍ഹി സര്‍ക്കാര്‍ 200 കോടിയോളം രൂപ മുതല്‍ മുടക്കിയെന്ന് ചില ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
















