തലശ്ശേരി: തലശ്ശേരി കുട്ടിമാക്കൂലിലെ ദളിത് സഹോദരിമാരുടെ വീട്ടിലെ നായ വിഷം അകത്തുചെന്ന് ചത്ത നിലയില്‍. സംഭവത്തില്‍ ദുരൂഹതയുള്ളതായി പറയപ്പെടുന്നു. രണ്ടു ദിവസമായി കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ച നായക്ക് എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഗൃഹനാഥനായ രാജന്‍ വളര്‍ത്തുനായയെ പരിശോധനക്കായി ഡോക്ടറുടെ അടുത്ത് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും നായ ചത്തിരുന്നു. കഴിഞ്ഞ രണ്ടരവര്‍ഷമായി വീട്ടില്‍ വളര്‍ത്തുന്ന നായയാണ് അപ്രതീക്ഷിതമായി ചത്തത്.
സിപിഎമ്മുകാര്‍ നല്‍കിയ വ്യാജ പരാതിയെ തുടര്‍ന്നാണ് ദളിത് സഹോദരിമാരായ യുവതികള്‍ ജയിലിടക്കപ്പെട്ടത്. സിപിഎമ്മുകാര്‍ ഈ വീട്ടുകാരെ നിരന്തരമായി പീഡിപ്പിക്കുകയാണെന്ന് പരാതിയുണ്ട്. വളര്‍ത്തുനായ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന അവസ്ഥയിലാണ്. ദളിത് യുവതികള്‍ ജയിലിലടക്കപ്പെട്ട വിഷയത്തില്‍ ദേശീയ പട്ടികജാതി-വര്‍ഗ്ഗ കമ്മീഷന്‍ ഇടപെട്ടതോടെ സംഭവം ദേശീയശ്രദ്ധ നേടിയിരിക്കുകയാണ്.
















