ചെറുപുഴ: വായനാവാരാചരണത്തിന്റെ ഭാഗമായി ചെറുപുഴ ഗ്രാമീണ വായനശാലയുടെ ബാലവിഭാഗം മെമ്പര്‍മാരായി ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിലെ കുട്ടികളെ ദത്തെടുക്കല്‍ പരിപാടി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി.എന്‍.ഗോപി ദത്തെടുക്കല്‍ പ്രഖ്യാപനം നടത്തി. ജിതേഷ് കമ്പല്ലൂര്‍ വായനാദിന സന്ദേശവും, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ഫാദര്‍ ലിന്‍സ് വെട്ടുവയലില്‍ അധ്യക്ഷത വഹിച്ചു. കെ.ദാമോദരന്‍ മാസ്റ്റര്‍, സാജു പുത്തന്‍പുര, ഷീന ജോണി, സാല്‍വി സെബാസ്റ്റ്യന്‍, കെ.എസ്.ജസ്ന എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര് കെ.എം.തോമസ്സ് സ്വാഗതവും എ.പി.ദേവിക്കുട്ടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: