കണ്ണൂര്‍: പിഎന്‍ പണിക്കര്‍ അനുസ്മരണാര്‍ത്ഥം സംസ്ഥാന സര്‍ക്കാര്‍ ആഘോഷിച്ച് വരുന്ന വായനാദിന വാരാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പദ്യപാരായണ മത്സരം നടത്തുന്നു. കലക്ടറേറ്റിലെ പിആര്‍ ചേമ്പറില്‍ നാളെ രാവിലെ 10.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ മത്സരാര്‍ത്ഥികള്‍ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം ഹാജരാവാണം.
















