മാട്ടൂല്‍: നോര്‍ത്ത് മാപ്പിള യുപി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വായനാവാരത്തോടനുബന്ധിച്ച് രാവിലെ വിദ്യാര്‍ത്ഥികള്‍ ബഷീര്‍ പുസ്തകങ്ങളുടെ ചങ്ങലവായന നടത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മഴയുടെ ആര്‍പ്പുവിളിക്കൊപ്പം അക്ഷരത്തോണികള്‍ വെള്ളത്തിലിറക്കി. ഹെഡ്മാസ്റ്റര്‍ മുഹമ്മദലി മാസ്റ്റര്‍, ഫായിസ, പത്മനാഭന്‍, വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
















