കളമശേരി: നിര്‍മ്മാണത്തിലിരിക്കുന്ന മൂന്ന് നില വീട് വശങ്ങളിലേയ്‌ക്ക് ചരിഞ്ഞു. വീടിനുസമീപത്തെ കിണറിന്റെ അടിത്തട്ട് തകര്‍ന്നതാണ് മണ്ണിടിഞ്ഞ് വീട് ചരിയാന്‍ കാരണം. ഏലൂര്‍ മഞ്ഞുമ്മല്‍ കോണ്‍വെന്റ് സ്‌റ്റോപ്പിന് സമീപം കുറ്റിക്കാട്ട് വീട്ടില്‍ ബച്ചന്‍ കുര്യന്റെ പുതിയ വീടാണ് പുറകു വശത്തേക്ക് ചരിഞ്ഞത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വീട് 80ഡിഗ്രിയോളം ചരിഞ്ഞതിനാല്‍ സമീപത്തെ പോസ്റ്റിലെ വൈദ്യുതബന്ധം വിച്ഛേദിച്ചു. ഫയര്‍ഫോഴ്‌സും പോലീസുമെത്തി സമീപവാസികളെ ഒഴിപ്പിച്ചു.
മൂന്ന് സെന്റ് സ്ഥലത്താണ് വീട് പണിയുന്നത്. കഴിഞ്ഞ ആഴ്ചയാണ് മൂന്നാം നിലയുടെ വാര്‍ക്കല്‍ കഴിഞ്ഞത്. മുന്‍ എംപി പി. രാജീവ്, ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിജി ബാബു, പ്രതിപക്ഷ നേതാവ് ചാര്‍ളി ജെയിംസ്, ബിജെപി കൗണ്‍സിലര്‍ ഗീതാ രാജു, എസ്. ഷാജി തുടങ്ങിയവര്‍ സ്ഥലത്തെത്തി.
















