Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തെരഞ്ഞെടുപ്പ് തോല്‍വി; കെപിസിസി ഉപസമിതിക്ക് മുന്നില്‍ പരാതി പ്രളയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 10:34 pm IST
inErnakulam

കൊച്ചി: തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയം സംബന്ധിച്ച തെളിവെടുപ്പിനെത്തിയ കെപിസിസി ഉപസമിതിക്ക് മുന്‍പില്‍ പരാതി പ്രളയം. ഭാരതിപുരം ശശി കണ്‍വീനറും എന്‍. വേണുഗോപാല്‍, അഡ്വ.ബിന്ദു കൃഷ്ണ എന്നിവര്‍ അംഗങ്ങളായുമുള്ള ഉപസമിതിക്ക് നാനൂറോളം പരാതികളാണ് ഇന്നലെ നടത്തിയ സിറ്റിംഗില്‍ ലഭിച്ചത്. തോറ്റ മണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥിയും മണ്ഡലം, ബ്ലോക്ക് ഭാരവാഹികളും പരസ്പരം പരാതി നല്‍കി. മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയാല്‍ പരാതി പരിഗണിക്കില്ലെന്നു കണ്‍വീനര്‍ ഭാരതീപുരം ശശി രാവിലെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ലംഘിച്ച കെ.ആര്‍. സുഭാഷിനെതിരെ വൈപ്പിനില്‍ നിന്നുള്ള മണ്ഡലം പ്രസിഡണ്ടുമാരും ബ്ലോക്ക് പ്രസിഡണ്ടുമാരും പരാതി നല്‍കി. കൊച്ചിയില്‍ മത്സരിച്ച ഡൊമിനിക് പ്രെസന്റേഷന്‍ ഡിസിസി ഭാരവാഹി മിലി ലത്തീഫിനെതിരെ പരാതി ഉയര്‍ത്തി. എന്നാല്‍ ഡൊമിനികിനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് പരാജയകാരണമെന്ന് ഒരു ഡിസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു. ചില മണ്ഡലം പ്രസിഡണ്ടുമാരും ഡൊമിനികിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പരാതി നല്‍കി. കൊച്ചിയില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞു തര്‍ക്കം ഉന്നയിച്ചതോടെ സംഘര്‍ഷത്തിന്റെ വക്കോളമെത്തി. എന്നാല്‍ കണ്‍വീനര്‍ ഭാരതീപുരം ശശി ഇടപെട്ട് രംഗം ശാന്തമാക്കി. ഡൊമിനിക് പ്രസന്റേഷനെ അനുകൂലിക്കുന്ന വിഭാഗവും മിലി ലത്തീഫിനെ അനുകൂലിക്കുന്ന വിഭാഗവും ഇരു പക്ഷമായി തിരിഞ്ഞു വാടാ, പോടാ വിളികള്‍ നടന്നു. ഗ്രൂപ്പ് തിരിഞ്ഞുള്ള പരാതികള്‍ നല്‍കേണ്ടെന്നും വ്യക്തിപരമായി പറയാനുള്ള പരാതികള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നും സമിതി നിര്‍ദേശിച്ചു. വൈപ്പിന്‍, കൊച്ചി മണ്ഡലങ്ങളില്‍ നിന്നാണ് ഏറ്റവും അധികം പരാതി സമിതിക്ക് ലഭിച്ചത്.

കെ. ബാബുവിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.ആര്‍. ശ്രീകുമാര്‍ പരാതി നല്‍കി. ബാബുവിന് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ സീറ്റ് ലഭിക്കുമായിരുന്നുവെന്ന് ഡിസിസി സെക്രട്ടറി രാജു പി. നായര്‍ പറഞ്ഞു. ചില കെപിസിസി ഭാരവാഹികള്‍ക്കെതിരെയും ഡിസിസി സെക്രട്ടറി അടക്കമുള്ള ചില ഐ ഗ്രൂപ് നേതാക്കള്‍ക്കെതിരെയും കെ.ബാബു ഉപസമിതിയോട് പരാതിപ്പെട്ടു. സുധീരന്റെ നിലപാടുകളാണ് തന്റെ പരാജയത്തിന് കാരണമെന്ന് ബാബു ആവര്‍ത്തിച്ചു.

വൈപ്പിനില്‍ നിന്നുള്ള ഭൂരിഭാഗം മണ്ഡലം ബ്ലോക്ക് പ്രസിഡണ്ടുമാരും കെ.ആര്‍. സുഭാഷിനെതിരെ ഉപസമിതിക്ക് പരാതി നല്‍കി. ചില കോണ്‍ഗ്രസ് ഭാരവാഹികള്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചവെന്നാരോപിച്ച് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും ഉപസമിതിക്ക് പരാതി നല്‍കി. എറണാകുളം എംഎല്‍എ ഹൈബി ഈഡനും അങ്കമാലി എംഎല്‍എ റോജി ജോണും ഉപസമിതിക്ക് മുന്‍പാകെ എത്തിയെങ്കിലും പരാതികള്‍ ഉന്നയിച്ചില്ല. ഡാനിയല്‍ മാസ്റ്റര്‍, തമ്പി സുബ്രഹ്മണ്യം, പോളച്ചന്‍ മണിയങ്കോട് തുടങ്ങിയ ഡിസിസി ഭാരവാഹികളും ഉപസമിതിക്ക് മുന്നില്‍ പരാതികള്‍ സമര്‍പ്പിച്ചു.

ഉപസമിതി അംഗമായ എന്‍. വേണുഗോപാലിനെതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കൊച്ചിയിലും തൃപ്പൂണിത്തുറയിലും വോട്ട് മറിച്ച വേണുഗോപാലിനെ ഉപസമിതിയില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റര്‍. ഉപസമിതി യോഗം ചേരും മുന്‍പ് തന്നെ പോസ്റ്റര്‍ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പല പോസ്റ്ററുകളും വായിച്ചെടുക്കാന്‍ കഴിയുന്ന നിലയിലായിരുന്നു. നേതാക്കളെ രണ്ടായി തിരിച്ചു രണ്ട് സമയങ്ങളിലാണ് ഉപസമിതി കണ്ടത്. മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍, കെപിസിസി അംഗങ്ങള്‍ എന്നിവരാണ് രാവിലെ പങ്കെടുത്തത്. ഉച്ചയ്‌ക് ശേഷം ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍, ഡിസിസി അംഗങ്ങള്‍, പോഷകസംഘടന ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരാണ് തെളിവെടുപ്പിന് എത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.