ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി വിളിച്ചിട്ടുള്ള കേന്ദ്ര മന്ത്രിസഭ സെക്രട്ടറിമാരുടെ യോഗം ഇന്ന്.
മാവോയിസ്റ്റ് ആക്രമണം നേരിടുന്ന ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ചീഫ് സെക്രട്ടറിമാര്‍ ഈ യോഗത്തില്‍ പങ്കെടുക്കും.
ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ബീഹാര്‍, ആന്ധ്രാപ്രദേശ്, ഒഡീഷ, തെലുങ്കാന, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമായും മാവോയിസ്്്റ്റ് ഭീഷണി നേരിടുന്നവ.
















