ദമാസ്ക്കസ്: തങ്ങളുടെ വളര്‍ച്ചയ്‌ക്കു തടസം നില്‍ക്കുന്നവരെ കൊല്ലാന്‍ പട്ടിക തയാറാക്കി ഐഎസ് ഭീകരര്‍. ഭാരതീയര്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ഐസിസിന്റെ ഹാക്കിംഗ് ഗ്രൂപ്പ് വഴിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇസ്ലാം മതത്തിനെതിരെ നിലനില്‍ക്കുന്ന 18 രാജ്യങ്ങളില്‍ നിന്നുള്ള 4481 പേരുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ 285 പേര്‍ ഇന്ത്യന്‍ വംശജരാണ്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് അടക്കം 18 രാജ്യങ്ങള്‍ക്കാണ് ഭീഷണിയുള്ളത്. സ്വന്തം വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ഐസിസ് കൊലവിളി നടത്തിയിരിക്കുന്നത്.
സന്ദേശം പുറത്തു വന്നതിന് പിന്നാലെ ഭാരതത്തില്‍ ഐസിസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന 50ഓളം ആളുകളെ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഏത് നിമിഷവും ആക്രമണം പ്രതീക്ഷിച്ചിരിക്കുകയാണ് രഹസ്യാന്വേഷണ ഏജന്‍സികളും കേന്ദ്ര ഏജന്‍സികളും.
ഐസിസിന്റെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സിറിയയിലും ഇറാഖിലുമെത്താന്‍ സാധിക്കാത്തവര്‍ക്ക് സ്വന്തം രാജ്യത്ത് ആളുകളെ കൊലപ്പെടുത്താമെന്നാണ് ഐസിസ് പറയുന്നത്. ഭാരതത്തിലടക്കം ഐസിസ് വ്യപകമായി വേരോട്ടമുണ്ടെന്ന സൂചനകൂടിയാണ് ഇത് വ്യക്തമാക്കുന്നത്.
എതിരാളികളെ ക്രൂരമായി കൊലപ്പെടുത്തണമെന്നാണ് ജിഹാദികളോടായി ഐസിസ് ആഹ്വാനം ചെയ്യുന്നത്. ഐസിസിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തുമുണ്ടാകുമെന്ന് വ്യക്തമാക്കുന്നതിനും ആളുകളെ ഭയപ്പെടുത്താനുമാണ് ശ്രമം.
















