റിയൊ ഡി ജനെയ്‌റോ: ഒളിംപിക് ദീപശിഖ പ്രയാണത്തിനു തുടക്കം കുറക്കുന്ന ചടങ്ങിനു കൊണ്ടുവന്ന പുലിയെ വെടിവച്ചു കൊന്നത് വിവാദത്തില്‍. റിയൊയിലെ ചടങ്ങിനിടെയാണ് സംഭവം. ചടങ്ങിനു ശേഷം സൈനികന്റെ കൈയില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുലിയെ വെടിവച്ചത്. 17 വയസ് പ്രായം വരുന്ന ജുമ എന്ന പെണ്‍പുലിയെയാണ് ചടങ്ങിനെത്തിച്ചത്.
ചങ്ങലയ്‌ക്കിട്ട പുലിയെ ഒളിംപിക് ദീപശിഖ പ്രയാണത്തിനു തുടക്കം കുറിക്കുന്ന ചടങ്ങിലേക്ക് എത്തിച്ചതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. ഇനി ഇത്തരം സംഭവങ്ങളുണ്ടാകുകയില്ലെന്ന് ഒളിംപിക് സംഘാടക സമിതി ഉറപ്പു നല്‍കി. സംഭവം രാജ്യാന്തര തലത്തിലും ചര്‍ച്ചയായി.
















