സര്‍വജ്ഞാന വിമൂഢന്മാരാണ്. അവര്‍ക്ക് ഒരുകര്മ്മത്തിന്റേയും തത്ത്വം അറിയാന്‍ കഴിയില്ല. എന്താണ് കര്‍മ്മം, എന്താണ് ബ്രഹ്മം, ആരാണ് സഗുണന്, ആരാണ് നിര്ഗുണന് ഇത്തരം കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുമ്പോള്‍ അവരുടെ ബുദ്ധി ഭ്രമിച്ചുപോകുന്നു. അവര്‍ അചേതസ്സുകളായിത്തീരും. കര്‍മ്മം ചെയ്യുവാന്‍ എന്തുമാത്രം പാടുപെടണം. എന്തെല്ലാം വിഷമങ്ങള്‍ സഹിക്കണം. ഫലം കിട്ടുമോ എന്ന ഉറപ്പില്ല. അതുകൊണ്ട് അവര്‍ സംന്യാസം തന്നെ പരമസുഖം എന്ന് തീരുമാനിക്കും. സംന്യാസത്തിനും യോഗ്യരല്ലാത്തതുകൊണ്ട് മോക്ഷവും കിട്ടില്ല, പുണ്യലോകവും കിട്ടില്ല. സ്വധര്‍മ്മം ഉപേക്ഷിച്ച് പരധര്‍മ്മം അനുഷ്ഠിച്ച് നരകത്തില്‍ വീഴും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: