കണ്ണൂര്‍: കേരള ഷോപ്‌സ്&കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ വകുപ്പുകള്‍ പ്രകാരം രാത്രി ഏഴുമണിക്കു ശേഷം സ്ത്രീകളെ ജോലി ചെയ്യിച്ച കണ്ണൂര്‍ നഗരത്തിലെ മൂന്ന് വസ്ത്രവ്യാപാര സ്ഥാപന ഉടമകള്‍ക്ക് കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) പി.പ്രദീപ് പിഴ ശിക്ഷ വിധിച്ചു. ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ലേബര്‍ ഓഫീസര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ രാത്രിസമയത്ത് നടത്തിയ മിന്നല്‍പരിശോധനയുടെ തുടര്‍നടപടികളുടെ ഭാഗമായി കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍ അസി.ലേബര്‍ ഓഫീസര്‍ ഫയല്‍ ചെയ്ത കേസുകളിലാണ് വിധി.
















