ഇരിട്ടി : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ജിഷ സംഭവത്തില്‍ പ്രതിഷേധം കത്തിച്ച് സ്ത്രീ സംരക്ഷണം വാഗ്ദാനം ചെയ്തു അധികാരത്തില്‍ എത്തിയവര്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരേ മത്സരിച്ചു എന്ന കുറ്റത്തിന് ഒരു ദളിത് കുടുംബത്തെ അങ്ങേയറ്റം അപമാനിക്കുകയും ജയിലിലടക്കുകയും ചെയ്ത ഭരണകൂടത്തിന്റെ കിരാത നടപടിയില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കണമെന്ന് വിപ്ലവ ജനകീയ മുന്നണി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇപ്പോള്‍ ഭരണത്തിലേറിയ സി പി എമ്മിനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് പോസ്റ്റര്‍ ഒട്ടിച്ചതിന് ഗൗരി എന്ന ആദിവാസി യുവതിയെ ജയിലിലടച്ച ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ഉള്‍പ്പെടുന്ന ഭരണകൂട കിങ്കരന്മാര്‍ക്കും കീഴാള ജനതയോട് ഒരേ സമീപനം തന്നെയാണെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ ലൂക്മാന്‍ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. കേളോത്ത് അബ്ദുള്ള, കെ. സജേഷ്, എം. രാജേഷ്, കെ. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
















