കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ 2015-16 വര്‍ഷത്തെ മികച്ച താരങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരമായി കോഴിക്കോട് സ്വദേശി വി.കെ. ഷിബിന്‍ലാലിനെയും മികച്ച വനിതാ താരമായി പത്തനംതിട്ടയുടെ പി. ജംഷീനനെയും തെരഞ്ഞെടുത്തു.
കോട്ടയത്ത് നിനുള്ള ബിജേഷ് ബാലനാണ് മികച്ച യുവതാരം. മികച്ച ജൂനിയര്‍ താരം കോഴിക്കോട്ടുനിന്നുള്ള മുഹമ്മ് ഇനായത്തും സബ്ജൂനിയര്‍ താരം കോഴിക്കോടിന്റെ തന്നെ സല്‍മാന്‍ ഫാരിസുമാണ്. കോട്ടയത്തിന്റെ അഞ്ജന എം. ബാബു, കെ. മാനസഎന്നിവര്‍ക്ക് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും സബ് ജൂനിയര്‍ വിഭാഗത്തിലും അവാര്‍ഡ്. 30 നടക്കുന്ന കെഎഫ്എയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
















