തോല്‍വിയെ ഭയന്ന് കര്‍മ്മം ചെയ്യാതിരിക്കുന്നത് വിഡ്ഢിത്തമാണ്. കാരണം കര്‍മ്മം ചെയ്യാതിരുന്നാല്‍ നൂറുശതമാനവും പരാജയമായിക്കഴിഞ്ഞു. കര്‍മ്മം ചെയ്താലോ, അമ്പത് ശതമാനമേ തോല്‍വി സാദ്ധ്യതയുള്ളൂ. അതുപോലെ ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം വിജയം കാണും എന്ന് പ്രതിക്ഷിക്കുന്നതും വിഡ്ഢിത്തമാണ്.
കാരണം മനുഷ്യന്റെ കഴിവുകള്‍ക്ക് പരിമിതിയുണ്ട്. ഉള്ളകഴിവുകള്പോലും പലപ്പോഴും സാഹചര്യങ്ങളെ ആശ്രയിച്ചാണ് നില്ക്കുന്നതും.
കര്മ്മങ്ങളിലെ വിജയവും പരാജയവും ജീവിതത്തിലെ ജയ പരാജയങ്ങളും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ല. എന്നതാണ് മറ്റൊരുകാര്യം.
എന്നാല്‍ ജീവിതം ഒരു പരിധിവരെ പരാജയത്തോടുള്ള നമ്മുടെ സമീപനത്തെ ആശ്രയിച്ചരിക്കുന്നു. കര്‍മ്മം ലക്ഷ്യം കണ്ടില്ല എന്ന സ്ഥിതിവിശേഷം തന്നില്‍ത്തന്നെ തോല്വിയാകുന്നില്ല. രണ്ട് സാദ്ധ്യതകള്‍ മുന്നോട്ടുവയ്ക്കുന്നു എന്നേയുള്ളൂ. ഒന്ന് ജയസാദ്ധ്യത, മറ്റൊന്ന് പരാജയസാദ്ധ്യത ഇവ സാക്ഷാത്ക്കരിക്കുന്നത് നമ്മള്‍തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: