ലില്ലെ മെട്രോപോളെ: ആതിഥേയരായ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ആദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടക്കുന്നത്.
മത്സരത്തില്‍ സ്വിസ് മുഖത്തേക്കു നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കിമാറ്റാന്‍ ഫ്രാന്‍സ് കളിക്കാര്‍ക്ക് സാധിച്ചില്ല. 53-ാം മിനിറ്റില്‍ ഫ്രാൻസിന്റെ പിയറെ ജിഗ്നാക്കിന്റെ കരുത്തുറ്റ ഷോട്ട് ഗോൾ മുഖത്തെ ലക്ഷ്യമാക്കി ചെന്നെങ്കിലും സ്വിസ് ഗോളി ഹ്യൂഗോ ലോറിസ് തട്ടിമാറ്റുകയായിരുന്നു.
നേരത്തേ തന്നെ ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. ആദ്യ മത്സരത്തില്‍ അല്‍ബേനിയയെ പരാജയപ്പെടുത്തുകയും രണ്ടാം മത്സരത്തില്‍ റുമാനിയയോട് സമനില നേടുകയും ചെയ്ത സ്വിറ്റ്‌സര്‍ലന്‍ഡിന് പ്രീ ക്വാര്‍ട്ടറിലെത്താന്‍ സമനില ധാരാളമായിരുന്നു.
















