ന്യൂദൽഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ബൗളിംഗ് താരം ഇഷാന്ത് ശര്‍മ്മ വിവാഹിതനാകുന്നു. ബാസ്ക്കറ്റ് ബോൾ താരമായ പ്രതിമാ സിംഗാണ് വധു. ഇവരുടെ വിവാഹ നിശ്ചയ ചടങ്ങ് ഞായറാഴ്ച നടന്നതായി ഇഷാന്ത് തന്നെയാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്.
സിംബാംവെക്കെതിരെയുള്ള മത്സരങ്ങളിൽ ഇഷാന്ത് ടീമിൽ ഇല്ലെങ്കിലും ഐപിഎല്ലിൽ ഏറ്റവുമൊടുവില്‍ രൂപീകരിച്ച പൂനെ സൂപ്പര്‍ജയന്റ്സ് ടീമിന്റെ മുഖ്യ ബൗളറാണ്.
















