കൊച്ചി: ഹൈന്ദവ ഐക്യത്തെ സംസ്ഥാനത്ത് മാറിമാറി ഭരണം നടത്തിയ ഇടതുവലതു മുന്നണികള്‍ ഭയക്കുന്നുവെന്നും അതിനാല്‍ ഹൈന്ദവ ഐക്യത്തെ തകര്‍ക്കാനും ജാതി സ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് വിഎച്ച്പി സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍. സുധാകരന്‍. വിശ്വഹിന്ദു പരിഷത്ത് കലൂര്‍ പ്രഖണ്ഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഖണ്ഡ് പ്രസഡിന്റ് അഡ്വ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എസ്. അജിത്ത് കുമാര്‍ പുതിയ പ്രഖണ്ഡ് ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ ജോ.സെക്രട്ടറി എ.ടി. സന്തോഷ് ദുര്‍ഗ്ഗാവാഹിനി സംസ്ഥാന സംയോജിക കുമാരി ബിന്ദു.സി, സെക്രട്ടറി കൃഷ്ണകുമാര്‍, എസ്.മേനോന്‍ വൈസ് പ്രസിഡന്റ് ബിമല്‍ ചന്ദ്രന്‍.ആര്‍ എന്നിവര്‍ സംസാരിച്ചു.
പ്രഖണ്ഡ് ഭാരവാഹികളായി പ്രസിഡന്റ് അഡ്വ.പ്രശാന്ത്, വൈസ് പ്രസിഡന്റ് ബിമല്‍ ചന്ദ്രന്‍.ആര്‍ സെക്രട്ടറി സുധന്‍ കുന്നുമ്പുറം, ട്രഷറര്‍ ശശിധരന്‍.സി.സി, സമ്പര്‍ക്ക പ്രമുഖ് പി.എസ്.അര്‍.റാവു, സത്സംഗ പ്രമുഖ് അനില്‍ ബാബു കലൂര്‍, ബജ്രംഗ്ദള്‍ പ്രമുഖ് ആദിത്ത് സുരേഷ്, മഠമന്ദിര്‍ പ്രമുഖ് രാജ്‌മോഹന്‍ വടുതല, ഹരി, മുരളി വടുതല എന്നിവരെ തെരഞ്ഞെടുത്തു. ജൂലായ് 10 നു തൃപ്പൂണിത്തുറയില്‍ നടക്കുന്ന ജില്ലാസമ്മേളനത്തില്‍ 100 പ്രവര്‍ത്തകരെ കലൂര്‍ പ്രഖണ്ഡില്‍ നിന്നും പങ്കെടുപ്പിക്കുവാനും രാമായണമാസത്തോടനുബന്ധിച്ച് മുഴുവന്‍ ഭവനങ്ങളിലും രാമായണപാരായണം നടത്തുവാനും നിശ്ചയിച്ചു.
















