റിയോ ഡി ഷാനെയ്‌റോ: ഐഡ ജമാന്‍ക്യു മുത്തശ്ശി ചരിത്രത്തിലേയ്‌ക്കായിരുന്നു ഒളിമ്പിക് ദീപശിഖയേന്തിയത്.
ഏറ്റവും പ്രായമുള്ള കായികതാരമെന്ന ബഹുമതി സ്വന്തമാക്കിയാണ് ഐഡ മുത്തശി ചരിത്രത്താളുകളില്‍ ഇടംപിടിച്ചത്. തന്റെ 106-ാം വയസിലാണ് മുത്തശിയുടെ ചരിത്രംകുറിച്ച നേട്ടം. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്‌കൈഡൈവര്‍ കൂടിയാണ് ഐഡ മുത്തശി.
അമസോണിയന്‍ നഗരമായ മക്കാപയിലാണ് ഇവര്‍ ഒളിമ്പിക് ദീപശിഖ പ്രയാണത്തിന്റെ ഭാഗമായത്. താന്‍ വളരെ ആഹ്ലാദവതിയാണെന്നും ഇതില്‍ അഭിമാനിക്കുന്നതായും ഐഡ മുത്തശി പറഞ്ഞു.
അലക്‌സാണ്ടര്‍ കപ്തറങ്കോയുടെ റിക്കാര്‍ഡാണ് ഐഡ മുത്തശി മറികടന്നത്. 2014 ല്‍ ശീതകാല ഒളിമ്പിക്‌സില്‍ ദീപ ശിഖയേന്തിയാണ് 101 -ാം വയസില്‍ കപ്തറങ്കോ റിക്കാര്‍ഡിട്ടത്.
















