കണ്ണൂര്‍: തലശ്ശേരിയില്‍ രണ്ട് ദളിത് യുവതികളേയും ഒന്നരവയസ്സ് മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനേയും റിമാന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടന്നു. പൊതുയോഗം ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട ഈ ദളിത് യുവതികളെ മൊഴിയെടുക്കാന്‍ എന്നുപറഞ്ഞ് പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം റിമാന്‍ഡ് ചെയ്ത നടപടി പോലീസ് വഞ്ചനയാണ്. സെല്‍ഭരണം ജില്ലയില്‍ നടപ്പിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത് അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.രാധാകൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. ദേശീയ സമിതിഅംഗം പി.കെ.വേലായുധന്‍, ബിജെപി സംസ്ഥാന സമിതിഅംഗം കെ.രഞ്ചിത്ത് സംസാരിച്ചു. പ്രകടനം എസ്എന്‍ പാര്‍ക്ക് പരിസരത്തുനിന്നും ആരംഭിച്ചു. എ.ഒ.രാമചന്ദ്രന്‍, ടി.സി.മനോജ്, ആര്‍.കെ.ഗിരിധരന്‍, വിനീഷ് ബാബു, റിത്തേഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
















