തലശ്ശേരി: ദളിത് യുവതികളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത സംഭവത്തെ ന്യായീകരിച്ച് സിപിഎം ഏരിയാ കമ്മറ്റി രംഗത്തെത്തി. സിപിഎം മെമ്പറായ ഷജിലിനെ പാര്‍ട്ടി ഓഫീസില്‍ കയറി വടികൊണ്ട് അടിച്ചു എന്ന പരാതിയിലാണ് ദളിത് സഹോദരിമാര്‍ക്കെതിരെ പോലീസ് കേസെടുത്തതെന്ന് സിപിഎം തലശ്ശേരി ഏറിയാ സെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞു. കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന കോണ്‍ഗ്രസിന്റെ നിലപാട് അപലപനീയമാണ്. ഈ പെണ്‍കുട്ടികളുടെയും അച്ഛന്‍ രജീവന്റെയും പേരില്‍ അയല്‍വാസിയായ സക്കീനയും ബാങ്ക് ജീവനക്കാരന്‍ അശോകനും നേരത്തെ തലശ്ശേരി പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇവരുടെ വീടിനുമുന്നില്‍ പ്രദര്‍ശിപ്പിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചുഎന്നതിന് സിപിഎം ബൂത്ത് സെക്രട്ടറിയും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ കുടുംബക്കാര്‍ക്കും രാജന്റെ വീട്ടുകാരെകുറിച്ച് പരാതിയുണ്ടെന്നും പവിത്രന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എ, ഏരിയാ കമ്മറ്റി അംഗം വി.എം.സുകുമാരന്‍, വി.പി.വിജേഷ് പി.വി.സച്ചിന്‍ എന്നിവരും പങ്കെടുത്തു.
















